Connect with us

From the print

സുന്നി വിദ്യാഭ്യാസ ബോർഡ് പ്രതിഭാ സംഗമം ശനിയാഴ്ച

മലപ്പുറം ഈസ്റ്റ് ജില്ലാ പ്രതിഭാ സംഗമം മലപ്പുറം ടൗൺഹാളിലും വെസ്റ്റ് ജില്ലാ പ്രതിഭാ സംഗമം എടരിക്കോട് താജുൽ ഉലമാ ടവറിലുമാണ് നടക്കുക

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് അംഗീകൃത മദ്‌റസകളിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും 2024-25 അധ്യയന വർഷം നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്ക് നേടിയ മലപ്പുറം ജില്ലയിലെ വിദ്യാർഥികൾക്കും അവരുടെ ക്ലാസ്സ് അധ്യാപകർക്കും നൽകുന്ന പ്രതിഭാ പുരസ്്കാരം ശനിയാഴ്ച വിതരണം ചെയ്യും.

മലപ്പുറം ഈസ്റ്റ് ജില്ലാ പ്രതിഭാ സംഗമം മലപ്പുറം ടൗൺഹാളിലും വെസ്റ്റ് ജില്ലാ പ്രതിഭാ സംഗമം എടരിക്കോട് താജുൽ ഉലമാ ടവറിലുമാണ് നടക്കുക.സയ്യിദ് ഇബ്്റാഹീം ഖലീൽ അൽ ബുഖാരി, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, സയ്യിദ് കെ പി എച്ച് തങ്ങൾ, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, സി പി സൈതലവി ചെങ്ങര, പ്രൊഫ. കെ എം എ റഹീം, കൂറ്റമ്പാറ അബ്ദുർറഹ്്മാൻ ദാരിമി, അബൂബക്കർ പടിക്കൽ, ഊരകം അബ്ദുർറഹ്്മാൻ സഖാഫി, മുസ്തഫ കോഡൂർ, കുഞ്ഞീദു മുസ്‌ലിയാർ സംബന്ധിക്കും.പ്രതിഭാ സംഗമത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളും അധ്യാപകരും അതാത് കേന്ദ്രങ്ങളിൽ 11ന് മുമ്പെത്തി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.

Latest