Connect with us

Kerala

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഇസ്‌ലാമിക പാഠപുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

ഏപ്രില്‍ 20 മുതല്‍  പാഠപുസ്തകങ്ങള്‍ സമസ്ത സെന്ററിലെ ബുക് ഡിപ്പോയില്‍ നിന്ന് വിതരണം ആരംഭിക്കുന്നതാണ്.

Published

|

Last Updated

 കോഴിക്കോട് |  സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ മതപഠനത്തിന് വേണ്ടി പരിഷ്‌കരിച്ചു പുറത്തിറക്കിയ പാഠപുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ഒന്ന് മുതല്‍ ഏഴ് കൂടിയ ക്ലാസുകളിലേക്ക് ശാസ്ത്രീയമായി തയ്യാറാക്കിയ തദ്‌രീബുത്തിലാവ, അഹ്കാമുത്തജ്‌വീദ്, മസാഇലുല്‍ ഫിഖ്ഹ്, ഉലൂമുദ്ധീന്‍, തേന്‍നിലാവ്, എന്നീ പാഠപുസ്തകങ്ങളും ഓരോ പാഠപുസ്തകങ്ങള്‍ക്കും ദഫ്തറുത്ത്വാലിബ് എന്ന പേരിലുള്ള വര്‍ക്കുബുക്കുകളുമടക്കം 39 കിതാബുകളാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പരിഷ്‌കരിച്ചു പുറത്തിറക്കിയത്.

പ്രകാശന ചടങ്ങില്‍  സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, കെ.കെ.അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, അബൂഹനീഫല്‍ ഫൈസി തെന്നല, പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ് സാഹിബ്, സി.പി.സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, ഡോ.എ.പി.അബ്ദുല്‍ ഹകീം അസ്ഹരി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഫിര്‍ദൗസ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.ഏപ്രില്‍ 20 മുതല്‍  പാഠപുസ്തകങ്ങള്‍ സമസ്ത സെന്ററിലെ ബുക് ഡിപ്പോയില്‍ നിന്ന് വിതരണം ആരംഭിക്കുന്നതാണ്.

Latest