Uae
വേനലവധി തീർന്നില്ല; വിമാനങ്ങൾ യാത്രാനിരക്ക് കൂട്ടിത്തുടങ്ങി
ആഗസ്റ്റ് 30, 31 തീയതികളിലാണ് ഏറ്റവും കൂടിയ നിരക്ക്.

ദുബൈ| വേനലവധി തീർന്നില്ല. കേരളത്തിൽ നിന്ന് ഗൾഫിലേക്ക് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. സെപ്തംബർ ഒന്നിന് ഗൾഫിൽ സ്‌കൂളുകൾ തുറക്കുന്നത് അവസരമാക്കിയാണ് കൊള്ള.ഇപ്പോഴേ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. 25,000 രൂപയാണ് ശരാശരി നിരക്ക്. മൂന്നിരട്ടിയിലധികമാണിത്. ആഗസ്റ്റ് 30, 31 തീയതികളിലാണ് ഏറ്റവും കൂടിയ നിരക്ക്. പുറപ്പെടുന്ന സമയം, നോൺ സ്റ്റോപ്പ് സർവീസ് എന്നിവ അനുസരിച്ച് തുക ഉയരും. കേരളത്തിൽ നിന്ന് നാലംഗ കുടുംബത്തിന് ദുബൈയിൽ എത്താൽ 1.60 ലക്ഷം രൂപ വേണം.
40,000 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. സാധാരണയിത് 10,000 രൂപയാണ്. ഖത്വർ, ഇത്തിഹാദ്, എമിറേറ്റ്‌സ് എയർവേയ്സിൽ അബൂദബിയിലേക്ക് ഒരാൾക്ക് 55,000 മുതൽ 70,000 രൂപ വരെയാണ് നിരക്ക്. 10,000 – 15,000 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കാറുള്ളിടത്താണിത്. സെപ്തംബർ 15നകം ഭൂരിഭാഗം പേരും ഗൾഫിൽ തിരിച്ചെത്തുമെന്നതിനാൽ ഇതിനുശേഷം ടിക്കറ്റ് നിരക്ക് കുത്തനെ കുറക്കും. ഈ മാസം അവസാനം ചില റൂട്ടിലെ നിരക്ക് പിടിച്ചാൽ കിട്ടാത്ത ഉയരത്തിലേക്കാണ്.
കോഴിക്കോട് – ജിദ്ദ 46,000- 56,000, കോഴിക്കോട് – ഷാർജ 33,000- 35,000, കോഴിക്കോട്- അബുദബി 34,000- 39,000, തിരുവനന്തപുരം – അബുദബി 33,000- 35,000, തിരുവനന്തപുരം- ദോഹ 43,000- 46,000, കൊച്ചി – ദോഹ 40,000 – 46,000, കൊച്ചി – അബുദബി 33,000 – 36,000, കണ്ണൂർ- ഷാർജ 31,000- 34,000, കണ്ണൂർ – ദുബൈ 35,000- 37,000 എന്നിങ്ങനെ നിരക്ക് ഉയരുന്നു.