Connect with us

Kozhikode

ബിരുദ വിദ്യാര്‍ഥികള്‍ക്കായുള്ള സമ്മര്‍ ഇന്റേണ്‍ഷിപ്പ്: ജാമിഅ വിദ്യാര്‍ഥിക്ക് യോഗ്യത

ബി എ സോഷ്യോളജി അവസാന വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് അലി എരിമയൂരിനാണ് അവസരം ലഭിച്ചത്.

Published

|

Last Updated

മര്‍കസ് ഗാര്‍ഡന്‍ | ഡല്‍ഹി യൂണിവേഴ്‌സിറ്റിയും ഹിസ്റ്റോറിയോ ലോഗസും ചേര്‍ന്ന് ബിരുദ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സമ്മര്‍ ഇന്റേണ്‍ഷിപ്പില്‍ ജാമിഅ മദീനത്തുന്നൂര്‍ വിദ്യാര്‍ഥി യോഗ്യത നേടി. ബി എ സോഷ്യോളജി അവസാന വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് അലി എരിമയൂരിനാണ് അവസരം ലഭിച്ചത്.

മൂന്ന് ആഴ്ചയോളം നീണ്ടുനില്‍ക്കുന്ന ഇന്റേണ്‍ഷിപ്പ് കേന്ദ്രീകരിച്ചിരിക്കുന്നത് ക്വാളിറ്റിയേറ്റീവ് റിസര്‍ച്ച്, കോണ്‍ടെന്റ് ക്രിയേഷന്‍ എന്നിവയിലാണ്. ഇന്ത്യന്‍ ഹിസ്റ്ററിയിലെ പ്രമുഖ അക്കാദമിക്കുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഇന്റേണ്‍ഷിപ്പില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്.

പാലക്കാട് ജില്ലയിലെ ആലത്തൂര്‍ അബൂബക്കര്‍ ദാരിമി-റംലത്ത് ദമ്പതികളുടെ മകനാണ് മുഹമ്മദ് അലി. ജാമിഅ മദീനത്തുന്നൂര്‍ ഫൗണ്ടര്‍ റെക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരിയും അക്കാദമിക് കൗണ്‍സിലും അഭിനന്ദിച്ചു.