Connect with us

Kozhikode

വിദ്യാര്‍ഥികളിലെ ആത്മഹത്യാ പ്രവണത; സുപ്രീം കോടതിയുടെ നിരീക്ഷണം ഗൗരവതരം: എസ് എസ് എഫ്

വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കുന്ന ഭീമമായ കരിയര്‍ സ്വപ്നങ്ങളും അമിതമായ പ്രതീക്ഷകളും വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും വലിയ മാനസിക സമ്മര്‍ദ്ദത്തിലേക്ക് വിദ്യാര്‍ത്ഥികളെ തള്ളി വിടുകയും ചെയ്യുന്നു

Published

|

Last Updated

കോഴിക്കോട്  | അമിതമായ അക്കാദമിക് സമ്മര്‍ദ്ദം കാരണം ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യാ പ്രവണത അപകടകരമാണെന്നും വിദ്യാര്‍ഥികള്‍ക്ക് പഠിച്ച് വളരാന്‍ അനുയോജ്യമായ പഠനാന്തരീക്ഷം ഒരുക്കാന്‍ അധികൃതര്‍ തയ്യാറാവണം എന്നും എസ് എസ് എഫ് അഭിപ്രായപ്പെട്ടു. രാജസ്ഥാനിലെ കോട്‌ലയിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ വ്യാപകമായ സംഭവത്തില്‍ സുപ്രീംകോടതി ഉയര്‍ത്തിയ ആശങ്കകളും ചോദ്യങ്ങളും ഇതിനെ സാധൂകരിക്കുന്നതാണ്. വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കുന്ന ഭീമമായ കരിയര്‍ സ്വപ്നങ്ങളും അമിതമായ പ്രതീക്ഷകളും വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും വലിയ മാനസിക സമ്മര്‍ദ്ദത്തിലേക്ക് വിദ്യാര്‍ത്ഥികളെ തള്ളി വിടുകയും ചെയ്യുന്നു.

2023-ലെ ചഇഞആ റിപ്പോര്‍ട്ട് പ്രകാരം വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ നിരക്കില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മത്സര പരീക്ഷകളുടെ അമിതമായ സമ്മര്‍ദ്ദവും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ അതിപ്രസരവും വിദ്യാര്‍ത്ഥിത്വത്തിന് വലിയ ആഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എസ് എസ് എഫ് ഹയര്‍സെക്കന്‍ഡറി ഡിവിഷന്‍, ജില്ലാ നേതൃ പരിശീലന ക്യാമ്പിലാണ് സംസ്ഥാന കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉന്നയിച്ചത്. സംഗമം സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീറുല്‍ അഹ്ദല്‍ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി സിആര്‍ കുഞ്ഞു മുഹമ്മദ്, സിഎ അഹമ്മദ് റാസി, സികെ മുഹമ്മദ് റഫീഖ്, അബ്ദുല്‍ ഹഫീള് അഹ്‌സനി, എസ് ഷമീര്‍, ടികെ മുഹമ്മദ് റമീസ് പ്രതിനിധികളോട് സംവദിച്ചു.

 

Latest