Kuwait
ഇരുപത് ശതമാനം കുട്ടികളിലും പ്രമേഹബാധക്കും പൊണ്ണത്തടിക്കും സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്
കുവൈത്ത് ഫൗണ്ടേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സസിന്റെയും ദസ്മാന്‍ ഡയബറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പിന്തുണയോടെ 10 വര്‍ഷം മുമ്പ് ആരംഭിച്ച പഠന റിപ്പോര്‍ട്ടുകളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

കുവൈത്ത് സിറ്റി | കുവൈത്തില്‍ 20 ശതമാനം കുട്ടികളില്‍ പ്രമേഹ ബാധക്കും പൊണ്ണത്തടിക്കും സാധ്യതയുള്ളതായി പഠന റിപ്പോര്‍ട്ട്. കുവൈത്ത് ഫൗണ്ടേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സസിന്റെയും ദസ്മാന്‍ ഡയബറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പിന്തുണയോടെയും ധനസഹായത്തോടെയും 10 വര്‍ഷം മുമ്പ് ആരംഭിച്ച പഠന റിപ്പോര്‍ട്ടുകളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 8,000 കുട്ടികളില്‍ ദീര്‍ഘകാലം പിന്തുടര്‍ന്ന് നടത്തിയ വിവര ശേഖരണത്തിലൂടെയാണ് ഇത് വ്യക്തമായത്.
നേരത്തെ ഉറങ്ങുന്ന കുട്ടികളെ അപേക്ഷിച്ച്, വൈകി ഉറങ്ങുന്ന കുട്ടികളില്‍ കോശജ്വലന സൂചകങ്ങളുടെ ഉയര്‍ന്ന നിരക്ക് കാണപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കുട്ടികളില്‍ പ്രമേഹം, ഹൃദ്രോഗം, ചില തരം അര്‍ബുദങ്ങള്‍ എന്നിവക്ക് സാധ്യത വര്‍ധിപ്പിക്കുന്നതായും പഠനം വിശദീകരിക്കുന്നു. ദസ്മാന്‍ ഡയബറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടറും ഗവേഷകയും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകയുമായ ഹിന്ദ് അല്‍ ഖാദിയുടെ നേതൃത്വത്തിലാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.