Connect with us

From the print

348 പേർക്ക് കൂടി ഹജ്ജിന് അവസരം

പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ നാളേക്കകം മൊത്തം തുക അടയ്ക്കണം

Published

|

Last Updated

കൊണ്ടോട്ടി | വെയ്റ്റിംഗ് ലിസ്റ്റിലുള്ള 348 പേർക്ക് കൂടി ഹജ്ജിന് അവസരം. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് അണ്ടർടേക്കിംഗ് സമർപ്പിച്ചവരിൽ ക്രമ നമ്പർ 3,756 വരെയുള്ളവർക്ക് കൂടിയാണ് ഹജ്ജിന് അവസരം ലഭിച്ചത്. പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ നാളേക്കകം മൊത്തം തുക അടയ്ക്കണം. തീർഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റ് പരിശോധിച്ചാൽ അടയ്ക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബേങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ- ഇൻ സ്ലിപ്പ് ഉപയോഗിച്ച് എസ് ബി ഐ അല്ലെങ്കിൽ യൂനിയൻ ബേങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ശാഖയിലോ ഓൺലൈൻ ആയോ പണമടയ്ക്കാവുന്നതാണ്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപേക്ഷകനും നോമിനിയും ഒപ്പിടണം), ഒറിജിനൽ പാസ്സ്‌പോർട്ട്, പണമടച്ച പേ- ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിംഗ് ആൻഡ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് ഗവൺമെന്റ്അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം) എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ എത്രയും പെട്ടെന്ന് സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്കായി ഹജ്ജ് കമ്മിറ്റി ഓഫീസുമായോ ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രെയിനിംഗ് ഓർഗനൈസർമാരുമായോ മണ്ഡലം ട്രെയിനിംഗ് ഓർഗനൈസർമാരുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 04832710717. https://hajcommittee.gov.in.

Latest