Connect with us

Kerala

സംസ്ഥാനത്ത് കാലവര്‍ഷം 27ന് എത്തും; 15വരെ മിന്നലോട് കൂടിയ മഴക്ക് സാധ്യത

മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കലാവസ്ഥാ വകുപ്പ്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ഈ മാസം15 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മിന്നലോടു കൂടിയ മഴക്കു സാധ്യത. മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയോടു കൂടി കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹം എന്നിവിടങ്ങളില്‍ എത്താന്‍ സാധ്യതയുണ്ട്.

നാലോ, അഞ്ചോ ദിവസത്തിനകം തെക്കന്‍ അറബിക്കടല്‍, മാലദ്വീപ്, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗങ്ങള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗങ്ങളില്‍ വ്യാപിക്കും. 27ാം തീയതിയോടെ കേരളത്തില്‍ എത്തിച്ചേരുമെന്നാണ് കേന്ദ്ര കാലാവാസ്ഥാ വകുപ്പിന്റെ പ്രവചനം.

Latest