Connect with us

Education Notification

ജെ ഇ ഇ/ നീറ്റ് കിട്ടിയില്ലേ? ഈ രാജ്യങ്ങൾ വിളിക്കുന്നു

സ്വന്തം രാജ്യത്ത് ആഗ്രഹിച്ച വിഷയത്തിൽ പഠനത്തിന് പ്രവേശനം ലഭിച്ചില്ലെങ്കിൽ അതിൽ നിരാശപ്പെടേണ്ട ആവശ്യമില്ല

Published

|

Last Updated

ലിയ സ്വപ്നങ്ങളുമായാണ് ലക്ഷക്കണക്കിന് വിദ്യാർഥികൾ ജെ ഇ ഇ, നീറ്റ് പരീക്ഷകൾ എഴുതാറുള്ളത്. എന്നാൽ, ചിലർ ഈ വഴിയിൽ കാലിടറി വീഴാറുണ്ട്. പരീക്ഷയിൽ വിജയിച്ചില്ല എന്നതിനർഥം നിങ്ങളുടെ കരിയർ യാത്ര അവസാനിച്ചുവെന്നല്ല, മറിച്ച് മറ്റ് പല വഴികളും നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്നാണ്. ക്ഷമയുണ്ടെങ്കിൽ പല ലക്ഷ്യങ്ങളും നമുക്ക് നേടിയെടുക്കാനാകും. സ്വന്തം രാജ്യത്ത് ആഗ്രഹിച്ച വിഷയത്തിൽ പഠനത്തിന് പ്രവേശനം ലഭിച്ചില്ലെങ്കിൽ അതിൽ നിരാശപ്പെടേണ്ട ആവശ്യമില്ല.

മെഡിസിൻ, എൻജിനീയറിംഗ്, ഐ ടി, ആരോഗ്യ സംരക്ഷണം, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് നിരവധി സാധ്യതകളാണുള്ളത്. വർഷങ്ങൾ നഷ്ടപ്പെടുത്താതെ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വിദേശ പഠനം മികച്ച ഓപ്ഷനാണ്.

ജെ ഇ ഇ/നീറ്റിന് ശേഷം ഇന്ത്യൻ വിദ്യാർഥികൾക്ക് വിദേശത്ത് തിരഞ്ഞെടുക്കാൻ പറ്റുന്ന ചില മേഖലകളെ ഇന്ന് പരിചയപ്പെടാം. ജെ ഇ ഇ അല്ലെങ്കിൽ നീറ്റ് പരീക്ഷ എഴുതാൻ കഴിയാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. പല രാജ്യങ്ങളും അക്കാദമിക് പ്രകടനത്തെ അടിസ്ഥാനമാക്കി നേരിട്ട് പ്രവേശനം നൽകാറുണ്ട്.

വിദേശ പഠനം ചെലവേറിയതാണെന്നാണ് പലരെയും ആശങ്കപ്പെടുത്തുന്ന പ്രശ്നം. എന്നാൽ അത് എപ്പോഴും ശരിയാകണമെന്നില്ല. നിരവധി രാജ്യങ്ങൾ കുറഞ്ഞ ചെലവിലുള്ള മികച്ച വിദ്യാഭ്യാസം നൽകുന്നുണ്ട്.

  • ജോർജിയ/ബൾഗേറിയ/ അർമേനിയ: ഫീസ് പ്രതിവർഷം മൂന്ന് ലക്ഷം മുതൽ ആരംഭിക്കുന്നു.
  • ജർമനി: പൊതു സർവകലാശാലകളിൽ വളരെ കുറഞ്ഞ ട്യൂഷൻ ഫീസ്.
  • ദക്ഷിണ കൊറിയ: സ്‌കോളർഷിപ്പുകളും നൂതന സാങ്കേതിക ക്യാമ്പസുകളും.
  • ആസ്ത്രേലിയ / യു കെ / ന്യൂസിലാൻഡ്: ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം.

വിദ്യാർഥികളിൽ ഭൂരിഭാഗം പേരും ഇന്ന് അന്താരാഷ്ട്ര വിദ്യാഭ്യാസം ഇഷ്ടപ്പെടുന്നവരാണ്. അതിനുള്ള പ്രധാന കാരണങ്ങൾ പരിശോധിക്കാം.

  • ജെ ഇ ഇ അല്ലെങ്കിൽ നീറ്റ് ആവശ്യമില്ല.
  • പ്രതിവർഷം 2.85 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന ട്യൂഷൻ ഫീസ്.
  • ലോകമെമ്പാടുമുള്ള മികച്ച കരിയർ അവസരങ്ങൾ
  • വ്യവസായത്തിന് അനുയോജ്യമായ പ്രായോഗിക പഠനം.
  • ആസ്‌ത്രേലിയ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ഉയർന്ന പെർമനന്റ് റെസിഡന്റ് വിസകൾ.
  • ആധുനിക ക്യാമ്പസുകൾ. ഇന്ത്യൻ വിദ്യാർഥികളെ ശോഭനമായ ഭാവിയിലേക്ക് നയിക്കാൻ കഴിയുന്ന നിരവധി വിദേശ പഠനങ്ങൾ ഇന്ന നിലവിലുണ്ട്. ശരിയായ രീതിയിൽ തിരഞ്ഞെടുത്താൽ മികച്ച കരിയർ കെട്ടിപ്പടുക്കാം.

 

Latest