Connect with us

Kozhikode

വിദ്യാര്‍ത്ഥിത്വം അരാഷ്ട്രീയവല്‍ക്കരിക്കപ്പെടരുത് : എസ് എസ് എഫ്

സ്വത്വവിചാരമുള്ള വിദ്യാര്‍ത്ഥിത്വത്തിലാണ് സമൂഹത്തിന്റെ പ്രതീക്ഷ

Published

|

Last Updated

കോഴിക്കോട് | ഭാവിയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥിത്വം അരാഷ്ട്രീയവല്‍ക്കരിക്കപ്പെടരുതെന്നും മറിച്ചാണെങ്കില്‍ നാടിന്റെ ഭാവി അപകടത്തിലാകുമെന്നും എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സുറൈജി സഖാഫി പറഞ്ഞു.

എസ് എസ് എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി പൂനൂരില്‍ സംഘടിപ്പിച്ച ഇന്‍ക്വിലാബി ആവാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വത്വവിചാരമുള്ള വിദ്യാര്‍ത്ഥിത്വത്തിലാണ് സമൂഹത്തിന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് മുഹമ്മദ് റാഫി അഹ്‌സനി കാന്തപുരം അധ്യക്ഷത വഹിച്ചു. റഹ്മതുള്ള സഖാഫി എളമരം, ഹാമിദലി സഖാഫി പാലാഴി, അനസ് അമാനി പുഷ്പഗിരി, നജ്മുദ്ദീന്‍ ഐക്കരപ്പടി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.ഹാഫിള് ഷാഫി അഹ്‌സനി,ഷാദില്‍ നൂറാനി ചെറുവാടി, ഷരീഫ് താത്തൂര്‍പൊയില്‍, മുഹമ്മദ് ഫാഇസ്, ഹാഫിള് മുജീബ് സുറൈജി, അല്‍ഫാസ് നാഗത്തുംപാടം, ഹക്കീം സിദ്ധീഖി പോര്‍ങ്ങോട്ടൂര്‍,അന്‍വര്‍ സഖാഫി നന്തി, റാഷിദ് സഖാഫി പൂനൂര്‍, നൗഫല്‍ മുടപ്പിലാവില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.അഫ്‌സല്‍ ഹുസൈന്‍ പറമ്പത്ത് സ്വാഗതവും സി എ അഹ്മദ് റാസി നന്ദിയും പറഞ്ഞു.

 

 

 

Latest