Connect with us

Kerala

കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർഥിക്ക് സൂര്യാതപമേറ്റു

സാരമായി പൊള്ളലേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

കാഞ്ഞങ്ങാട്| കാഞ്ഞങ്ങാട്ട് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് സൂര്യാതപമേറ്റു. അബ്ദുറഹ്മാന്‍ പാണത്തൂരിന്റെ മകന്‍ മുഹമ്മദ് ജുബൈറിനാണ് (13) സൂര്യാതപമേറ്റത്. സാരമായി പൊള്ളലേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ വീട്ടുകാര്‍ പരിശോധിച്ചതില്‍ പുറത്ത് ചുമലില്‍ രണ്ടുഭാഗത്തും വലിയരീതിയില്‍ പൊള്ളലേറ്റതായി കാണപ്പെടുകയായിരുന്നു. .ഉടന്‍തന്നെ അജാനൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിക്ക് സൂര്യാതപമേറ്റതാണെന്ന് പരിശോധിച്ച ഡോക്ടറാണ് സ്ഥിരീകരിച്ചത്.

 

---- facebook comment plugin here -----

Latest