Connect with us

Kerala

ആലപ്പുഴയിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

Published

|

Last Updated

പന്തളം| ആലപ്പുഴയില്‍ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പന്തളം പൂഴിക്കാട് ദാറുല്‍ റഹ്മാനില്‍ ഷാലു കാസിമിന്റെ മകന്‍ അസ്ലം ഷാലു (21) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ജമീലിനെ (21) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6:30ഓടെ എ സി റോഡില്‍ മങ്കൊമ്പ് ജംഗ്ഷന് സമീപമായിരുന്നു അപകടം.

സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിര്‍ദിശയില്‍ നിന്ന് മത്സ്യം കയറ്റി വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന അസ്ലം ഷാലു സംഭവസ്ഥലത്തുതന്നെ മരിച്ചു. പിന്നിലിരുന്ന ജമീലിനെ ചെങ്ങന്നൂര്‍ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ചയായിരുന്നു ജമീലിന്റെ പിറന്നാള്‍. ഇത് ആഘോഷിക്കാനായി ആലപ്പുഴ ബീച്ചിലെത്തിയതായിരുന്നു ഇരുവരും. ആഘോഷങ്ങള്‍ക്ക് ശേഷം ബുധനാഴ്ച നടക്കാനിരുന്ന അവസാന വര്‍ഷ പരീക്ഷയില്‍ പങ്കെടുക്കാന്‍ മടങ്ങുന്നതിനിടെയാണ് സംഭവം. അടൂര്‍ ഐ എച്ച് ആര്‍ ഡിയിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളാണ്.

---- facebook comment plugin here -----

Latest