Connect with us

Kerala

കോഴിക്കോട് ചക്കയിടാൻ കയറിയയാൾ പ്ലാവിൽ നിന്ന് വീണ് മരിച്ചു

സമീപത്തുണ്ടായിരുന്ന തൊഴിലാളികളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Published

|

Last Updated

കോഴിക്കോട്| ചക്കയിടാന്‍ പ്ലാവില്‍ കയറിയ ആള്‍ ഏണിയില്‍ നിന്ന് പിടിവിട്ട് വീണ് മരിച്ചു. കാസര്‍കോട് സ്വദേശി ഇബ്രാഹിം ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.

ഏറെനാളായി താമരശ്ശേരിയില്‍ താമസക്കുകയാണ് ഇബ്രാഹിം. ഇന്ന് രാവിലെ ചക്കയിടാനായി താമസസ്ഥലത്തിന് സമീപത്തെ സുഹൃത്തിന്റെ പറമ്പിലെ പ്ലാവില്‍ ഏണി ഉപയോഗിച്ച് കയറിയ ഇബ്രാഹിം ഏണിയില്‍ നിന്ന് പിടിവിട്ട് വീഴുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന തൊഴിലാളികളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Latest