Connect with us

Kerala

സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്‌ടർക്ക് മർദ്ദനം

ഡോക്ടറുടെ വീടിനോട് ചേര്‍ന്നുള്ള ക്‌ളിനിക്കില്‍ പര്‍ദ്ദ ധരിച്ചെത്തിയവരാണ് ആക്രമിച്ചത്.

Published

|

Last Updated

മലപ്പുറം| സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് ഡോക്‌ടർക്ക് മർദ്ദനം. മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ സിനി ജലീലിനാണ് മര്‍ദ്ദനമേറ്റത്. നാല് സ്ത്രീകള്‍ ചേര്‍ന്ന മര്‍ദ്ദിച്ചെന്നാണ് പരാതി. ഡോക്ടറുടെ വീടിനോട് ചേര്‍ന്നുള്ള ക്‌ളിനിക്കില്‍ പര്‍ദ്ദ ധരിച്ചെത്തിയവരാണ് ആക്രമിച്ചത്. മുഖത്ത് ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ പെരിന്തല്‍മണ്ണയില്‍ ചികിത്സയിലാണ്. ഡോക്ടറുടെ രണ്ട് സഹായികള്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്.

കഴിഞ്ഞയാഴ്ച പെരിന്തല്‍മണ്ണയിലെ ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനായെത്തിയ യുവതി രക്തസ്രാവത്തെത്തുടര്‍ന്ന് മരണപ്പെട്ടിരുന്നു. പിന്നാലെ ചികിത്സാപ്പിഴവ് ആരോപിച്ച് ചിലര്‍ പ്രശ്‌നമുണ്ടാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റതെന്നാണ് നിഗമനം.

Latest