Kerala
വയനാട്ടില്‍ ബാവലി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ആഷിഖ്, അദ്നാന്‍ എന്നിവരാണ് മരിച്ചത്.
കല്‍പറ്റ | വയനാട്ടില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ആഷിഖ്, അദ്നാന്‍ എന്നിവരാണ് മരിച്ചത്.
കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി പുഴയില്‍ രാവിലെ ഏഴോടെയായിരുന്നു സംഭവം. വിനോദയാത്രയ്ക്ക് വന്ന വിദ്യാര്‍ഥികള്‍ മടങ്ങി പോകും വഴി ബാവലി മഖാമിന് സമീപം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
---- facebook comment plugin here -----




