Connect with us

National

പാചക വാതക പ്രതിസന്ധി: പോണ്ടിച്ചേരി സര്‍വകലാശാല അടച്ചുപൂട്ടുന്നു

ഏപ്രില്‍ 30നകം പരീക്ഷകള്‍ പൂര്‍ത്തിയാക്കണം. അസൈന്‍മെന്റ, ലാബ് തുടങ്ങിയവയും പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം.

Published

|

Last Updated

പുതുച്ചേരി|പാചക വാതക പ്രതിസന്ധിയെ തുടര്‍ന്ന് പോണ്ടിച്ചേരി സര്‍വകലാശാല അടച്ചുപൂട്ടുന്നുവെന്ന് സര്‍ക്കുലര്‍. അക്കാദമിക് വര്‍ഷം ഏപ്രില്‍ 30ന് അവസാനിക്കുമെന്നാണ് സര്‍വകലാശാല സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ 30നകം പരീക്ഷകള്‍ പൂര്‍ത്തീകരിക്കണം. അസൈന്‍മെന്റ്, ലാബ് എന്നിവയും പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്.

എന്നാല്‍ 15 ദിവസം മുന്‍പ് അക്കാദമിക് വര്‍ഷം അവസാനിപ്പിക്കുന്നതില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. പാചക വാതക പ്രതിസന്ധിയെ തുടര്‍ന്ന് നിലവില്‍ കോളജുകളിലെ ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നില്ല.

സാധാരണയായി മെയ് 15നാണ് പോണ്ടിച്ചേരി സര്‍വകലാശാലയില്‍ അക്കാദമിക് വര്‍ഷം അവസാനിക്കുന്നത്. അക്കാദമിക് കലണ്ടര്‍ വെട്ടിച്ചുരുക്കി അതിന്റെ ഭാരം വിദ്യാര്‍ഥികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം പ്രശ്‌നം പരിഹരിക്കാന്‍ മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് സര്‍വകലാശാല ചെയ്യേണ്ടതെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

 

 

---- facebook comment plugin here -----

Latest