Connect with us

Kerala

മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻ

രാഷ്ട്രീയ പ്രതികാരത്തിനും അക്രമത്തിനും പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം| കണ്ണൂരിലെ പ്രസംഗം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഗവർണർക്ക് പരാതി. രാഷ്ട്രീയ പ്രതികാരത്തിനും അക്രമത്തിനും പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ഭരണഘടനാപരമായ നടപടികളും നിയമനടപടികളും സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

ഹൈക്കോടതി അഭിഭാഷകൻ പി എം ഷമീറാണ് ഗവർണർക്ക് പരാതി നൽകിയത്. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പദയാത്രയ്ക്കിടെ നടത്തിയ പ്രസംഗമാണ് പരാതിക്ക് ആധാരം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേരിട്ട മർദനങ്ങൾ പരാമർശിച്ച മുഖ്യമന്ത്രി, ഒന്നും മറന്നിട്ടില്ലെന്നും ചോരയ്ക്ക് പകരം ചോദിക്കുമെന്നുമുള്ള പ്രതികരണം നടത്തിയിരുന്നു.

പ്രസംഗത്തിനെതിരെ നേരത്തേ എസ്‌ എഫ്‌ ഐ യും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നായിരുന്നു സംഘടനയുടെ ആവശ്യം. സി പി എം നേതാവ് കെ കെ രാഗേഷും മുഖ്യമന്ത്രിയുടെ പരാമർശത്തെ വിമർശിച്ചിരുന്നു.

Content Highlights: A complaint has been submitted to the Governor against Chief Minister VD Satheesan alleging violation of his oath of office over a Kannur speech. High Court advocate PM Shameer sought constitutional and legal action following remarks made during a Youth Congress march. SFI and CPM leader KK Ragesh had earlier criticized the speech and demanded action.

Latest