Connect with us

National

കെജ്രിവാളിനെ പൂട്ടാന്‍ ശീഷ് മഹലിലെ ആഡംബരം പ്രദര്‍ശന വസ്തുവാക്കി ബി ജെ പി

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ ആംആദ്മി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യം

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ ആംആത്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ താമസിച്ച ആഡംബര ശീഷ് മഹല്‍ രാഷ്ട്രീയ പ്രചാരണായുധമാക്കി ബി ജെ പി. 58 കോടിയിലധികം രൂപ ഖജനാവില്‍ നിന്നു ചെലവഴിച്ചു ബംഗ്ലാവ് നവീകരിച്ച കെജ്രിവാളിനെ തുറന്നു കാട്ടാന്‍ ശീഷ് മഹല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകാണ് ഡല്‍ഹി സര്‍ക്കാര്‍.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ ആംആദ്മി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യം. അടുത്തമാസം മുതല്‍ 20 രൂപ ടിക്കറ്റെടുത്ത് പൊതുജനങ്ങള്‍ക്ക് ഈ വസതിയലെ ധൂര്‍ത്ത് നേരിട്ട് കാണാനാവും. 12 ലക്ഷം രൂപയുടെ കര്‍ട്ടന്‍, 13 ലക്ഷം രൂപയുടെ മേശ, 6 ലക്ഷം മുടക്കിയ കക്കൂസും കുളിമുറിയും. ജിം മുതല്‍ മുടിവെട്ടാനും മസാജിങിനും വരെ പ്രത്യേകം മുറികള്‍ തുടങ്ങി ആരെയും അമ്പരപ്പിക്കുന്ന കാഴ്ചകളാണ് ശീഷ് മഹലിലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 2015 മുതല്‍ 2024 വരെ ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കേ കെജ്രിവാള്‍ താമസിച്ച സിവില്‍ ലൈന്‍സിലെ ഔദ്യോഗിക ബംഗ്ലാവാണ് പൊതുജനങ്ങള്‍ക്കായി തുറക്കാന്‍ പോകുന്നത്.

ഇത് ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ ഓരോന്നിനും മേല്‍ ചെലവാക്കിയ തുകയും എഴുതിവച്ചിട്ടുണ്ട്. ഡല്‍ഹി പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ബംഗ്ലാവില്‍ ഓണ്‍ലൈനായി 20 രൂപ ടിക്കറ്റെടുത്ത് ആര്‍ക്കും കാണാം. പ്രദര്‍ശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉടനുണ്ടാകും. ഇതിന് മുന്നോടിയായി മാധ്യമങ്ങള്‍ക്കൊപ്പം മന്ത്രി പര്‍വേഷ് വര്‍മ ഇന്ന് ഹോം ടൂര്‍ നടത്തി. ആഡംബര വസതിയും കാറുകളും ഉപയോഗിക്കില്ലെന്ന് കെജ്രിവാള്‍ നേരത്തെ പ്രസംഗിച്ചതും ശീഷ് മഹലില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്ന കെജ്രിവാളോ ആംആദ്മി പാര്‍ട്ടിയോ നടപടിയോട് പ്രതികരിച്ചിട്ടില്ല.

The Delhi government is opening former Chief Minister Arvind Kejriwal’s Civil Lines residence Sheesh Mahal to the public next month for Rs 20 tickets ahead of the Punjab assembly elections. PWD Minister Parvesh Verma led a media tour displaying costly furnishings, price tags, and Kejriwal’s earlier anti-luxury speeches to highlight alleged public fund spending. Neither Kejriwal nor the Aam Aadmi Party has responded while campaigning in Punjab.

Latest