Connect with us

Ongoing News

മക്ക പ്രതിരോധ കരാര്‍ യാഥാര്‍ഥ്യമാകുന്നു

സഊദി -തുര്‍ക്കി-പാകിസ്ഥാന്‍ ചര്‍ച്ചകള്‍ക്ക് ഇസ്ലാമാബാദില്‍ തുടക്കം

Published

|

Last Updated

 

റിയാദ് | മക്ക സംയുക്ത പ്രതിരോധ കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്. സഊദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള കരാറിന് ആഭ്യന്തര അംഗീകാര പ്രക്രിയ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കി. ഇതിന് പിന്നാലെ കരാര്‍ വ്യവസ്ഥകള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി മൂന്ന് രാജ്യങ്ങളിലെയും ഉന്നത പ്രതിനിധികള്‍ പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിര്‍ണായക പ്രതിരോധ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു.

മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിന് നേരെയുണ്ടാകുന്ന സായുധ ആക്രമണം മൂന്ന് രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നതാണ് കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ. പ്രതിരോധ സാങ്കേതികവിദ്യകളുടെ സംയുക്ത നിര്‍മ്മാണം, സൈനിക പരിശീലനവും സഹകരണവും, രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കല്‍ എന്നിവയും കരാറിന്റെ ഭാഗമാണ്.

2026 ഓഗസ്റ്റ് ഏഴിനു മക്കയില്‍ ഒപ്പുവെച്ച കരാറിന് തുര്‍ക്കി പാര്‍ലമെന്റ് നവംബര്‍ അഞ്ചിന് അംഗീകാരം നല്‍കിയിരുന്നു. പ്രസിഡന്റ് എര്‍ദോഗന്‍ ഒപ്പുവെച്ച ഉത്തരവ് തുര്‍ക്കിയുടെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെയാണ് നടപടികള്‍ പൂര്‍ത്തിയായത്. സഊദി അറേബ്യയും പാകിസ്ഥാനും നേരത്തെ തന്നെ തങ്ങളുടെ ആഭ്യന്തര അംഗീകാര നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു.

നവംബര്‍ 27, 28 തീയതികളിലായി ഇസ്ലാമാബാദില്‍ ചേരുന്ന ‘സ്ട്രാറ്റജിക്, പൊളിറ്റിക്കല്‍ ആന്‍ഡ് ഡിഫന്‍സ് കമ്മിറ്റി’ യോഗത്തില്‍ മൂന്ന് രാജ്യങ്ങളിലെയും വിദേശകാര്യ-പ്രതിരോധ മന്ത്രിമാരും ഉന്നത സൈനിക ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. സഊദി അറേബ്യയ്ക്ക് നേരെ യെമനിലെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങള്‍, ചെങ്കടലിലെ സുരക്ഷ, മേഖലയിലെ നിലവിലെ യുദ്ധസാഹചര്യങ്ങള്‍ എന്നിവയാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. സഊദി അറേബ്യയ്ക്ക് ആവശ്യമായ പ്രതിരോധ-സാങ്കേതിക പിന്തുണ നല്‍കുന്നതിനുള്ള പ്രായോഗിക നടപടികളും യോഗം വിലയിരുത്തും.

Content Highlights: Turkey has completed its domestic ratification of the Makkah Joint Defense Pact with Saudi Arabia and Pakistan. Following this, top officials from the three nations began crucial defense talks in Islamabad. The meeting focuses on mutual defense, Red Sea security, and countering Houthi attacks.

 

---- facebook comment plugin here -----

Latest