Connect with us

Kerala

കോണ്‍ഗ്രസ്സ് ഗ്രൂപ്പ് പോര്; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ട് ഡി സി സി ഓഫീസിന് മുന്നിലടക്കം ഫ്‌ളക്‌സ്

'പ്രവര്‍ത്തകര്‍ക്ക് കവചമൊരുക്കിയതിന്റെ സമ്മാനമാണ് ഈ ചോര, ആ ചോര സാക്ഷി, പ്രവര്‍ത്തകര്‍ കൂടെയുണ്ട്' എന്നാണ് ഫ്‌ളക്‌സില്‍ എഴുതിയിരിക്കുന്നത്.

Published

|

Last Updated

ഷാഫി പറമ്പിലിനെ അനുകൂലിച്ച് ഡി സി സി ഓഫീസിന് മുന്നില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ്.

കോഴിക്കോട് | കോണ്‍ഗ്രസ്സ് ഗ്രൂപ്പ് പോരില്‍ ഷാഫി പറമ്പില്‍ എം പിയെ അനുകൂലിച്ച് കോഴിക്കോട്ട് ഡി സി സി ഓഫീസിന് മുന്നിലടക്കം ഫ്‌ളക്‌സ്. ‘പ്രവര്‍ത്തകര്‍ക്ക് കവചമൊരുക്കിയതിന്റെ സമ്മാനമാണ് ഈ ചോര, ആ ചോര സാക്ഷി, പ്രവര്‍ത്തകര്‍ കൂടെയുണ്ട്’ എന്നാണ് ഫ്‌ളക്‌സില്‍ എഴുതിയിരിക്കുന്നത്. ഡി സി സി ഓഫീസിന് പുറമെ ക്രിസ്ത്യന്‍ കോളജ് ജംഗ്ഷനിലും വടകരയിലും ഫ്‌ളക്‌സുകള്‍ ഉയര്‍ന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ്സിന്റെ പേരിലാണ് ഫ്‌ളക്‌സുകള്‍.

ഒരു വര്‍ഷം മുമ്പ് പേരാമ്പ്രയില്‍ പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ ഷാഫിയുടെ മൂക്കിന് പരുക്കേറ്റ് ചോരയൊലിക്കുന്ന ചിത്രവും ഫ്‌ളക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷാഫി പറമ്പില്‍ എം പിക്കെതിരെ കാസര്‍കോട് എം പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ പരസ്യവിമര്‍ശനങ്ങളാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഷാഫി പറമ്പിലിന്റെ അനുയായികളാണെന്നും അടൂരിലെ ഒരു വീട്ടില്‍ നിന്നാണ് ഇത് ആസൂത്രണം ചെയ്യുന്നതെന്നുമായിരുന്നു ഉണ്ണിത്താന്റെ ആരോപണം.

നേരത്തെ, കണ്ണൂരിലും പാലക്കാട്ടും ഷാഫി അനുകൂല ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ കോഴിക്കോട്ടും ബോര്‍ഡുകള്‍ ഉയര്‍ന്നിരിക്കുന്നത്.

Content Highlights: Flex boards supporting Shafi Parambil were displayed outside the DCC office in Kozhikode amid intensifying Congress group rivalry. The move highlights ongoing factional friction within the party in Kerala. Local party workers and observers are closely watching developments following the display.

 

 

---- facebook comment plugin here -----

Latest