Connect with us

Kasargod

പോക്‌സോ കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്

കര്‍ണാടക ധര്‍വാര്‍ഡ് സ്വദേശിയായ ചോട്ടപ്പനവര്‍ കല്ലപ്പ എന്ന കല്‍മേഷി (46) നെയാണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി പി എം സുരേഷ് ശിക്ഷിച്ചത്.

Published

|

Last Updated

കാസര്‍കോട് | കൊടക്കാട് ഗ്രാമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 46കാരന് ജീവപര്യന്തം തടവ്. കര്‍ണാടക ധര്‍വാര്‍ഡ് സ്വദേശിയായ ചോട്ടപ്പനവര്‍ കല്ലപ്പ എന്ന കല്‍മേഷി (46) നെയാണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി പി എം സുരേഷ് ശിക്ഷിച്ചത്.

2025 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ആറ് വയസുള്ള പെണ്‍കുട്ടിക്ക് നേരെ കല്‍മേഷ് രണ്ട് തവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

പോക്‌സോ ആക്ട് 6 (1) പ്രകാരം 30 വര്‍ഷം കഠിന തടവും, 30,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ആറുവര്‍ഷം അധിക തടവും പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമ പ്രകാരം ജീവപര്യന്തം തടവും 10,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ ഒരുമാസം അധിക തടവുമാണ് ശിക്ഷ.

Content Highlights: A convict has been sentenced to life imprisonment in a POCSO case following court proceedings. The ruling underscores strict enforcement of laws protecting minors from abuse. Legal authorities continue to pursue accountability in offenses against children.

 

---- facebook comment plugin here -----

Latest