Connect with us

International

ന്യൂസിലന്‍ഡില്‍ ഭരണകക്ഷിക്ക് തിരിച്ചടി; ലക്‌സണിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യത്തിന് ഭൂരിപക്ഷം നഷ്ടമായി

അധികാരത്തില്‍ തുടരുന്നതിനായി ഒരു മധ്യപക്ഷ പാര്‍ട്ടിയുടെ സഹായം തേടുമെന്ന് ക്രിസ്റ്റഫര്‍ ലക്‌സണ്‍.

Published

|

Last Updated

വെല്ലിങ്ടണ്‍ | ന്യൂസിലന്‍ഡില്‍ പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യത്തിന് പാര്‍ലിമെന്റില്‍ ഭൂരിപക്ഷം നഷ്ടമായി. ഈ മാസം നടന്ന തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലങ്ങള്‍ പുറത്തുവന്നപ്പോഴാണിത്. അധികാരത്തില്‍ തുടരുന്നതിനായി ഒരു മധ്യപക്ഷ പാര്‍ട്ടിയുടെ സഹായം തേടുമെന്ന് ക്രിസ്റ്റഫര്‍ ലക്‌സണ്‍ അറിയിച്ചു. ക്യുലായ് വോങ് (Qiulae Wong) നയിക്കുന്ന ‘ഓപ്പര്‍ച്യുണിറ്റി’ (Opportunity) എന്ന പുതിയ പാര്‍ട്ടിയുടെ പിന്തുണയാണ് തേടുക. ധാരണയിലെത്താന്‍ സാധിച്ചില്ലെങ്കില്‍, രാജ്യം മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയേക്കാം.

ലക്‌സണിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ പാര്‍ട്ടി സഖ്യം അധികാരം നിലനിര്‍ത്തുമെന്നായിരുന്നു നവംബര്‍ ഏഴിന് നടന്ന തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലങ്ങള്‍ സൂചിപ്പിച്ചത്. എന്നാല്‍, അന്തിമ ഫലം പുറത്തുവന്നപ്പോള്‍ പാര്‍ട്ടിക്ക് രണ്ട് സീറ്റ് നഷ്ടപ്പെട്ടു. പക്ഷെ, ജീവിതച്ചെലവിലെ കുതിച്ചുചാട്ടം പ്രധാന വിഷയമായി മാറിയ തിരഞ്ഞെടുപ്പായിരുന്നു ഇത്.

അടുത്ത സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ജനവിധി തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് തിരിച്ചടി നേരിട്ട സാഹചര്യത്തിലും ലക്‌സണിന്റെ അവകാശവാദം. എങ്കിലും, പുതിയ സര്‍ക്കാര്‍ രൂപവത്കരണം ‘വെല്ലുവിളി നിറഞ്ഞതായിരിക്കും’ എന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു.

Content Highlights: Final election results in New Zealand left Prime Minister Christopher Luxon’s right-wing coalition with 65 seats, one short of a majority in the 130-seat parliament. The centrist Opportunity party led by Qiulae Wong emerged as kingmaker with seven seats. Coalition talks are expected to take weeks as parties negotiate to form a stable government.

 

---- facebook comment plugin here -----

Latest