International
സാങ്കേതിക തകരാര്‍; എമിറേറ്റ്സിന്റെ ദുബൈ-ഹോങ്കോങ് കാർഗോ വിമാനം മസ്കത്തിൽ ഇറക്കി
സാങ്കേതിക പരിശോധനകള്‍ക്ക് ശേഷം ഹോങ്കോങ് യാത്ര പുനരാരംഭിക്കും.
ദുബൈ| എമിറേറ്റ്സിന്റെ ദുബൈ-ഹോങ്കോങ് കാര്‍ഗോ വിമാനം മസ്കത്തില് ഇറക്കി. മക്തൂം വിമാനത്താവളത്തില്‍ നിന്ന് പോയ എമിറേറ്റ്സ് സ്കൈകാര്‍ഗോ EK9774 വിമാനമാണ് മസ്കത്തില് ഇറക്കിയത്.
സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തിരിച്ചുവിട്ടതെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും എമിറേറ്റ്സ് അധികൃതര്‍ അറിയിച്ചു. സാങ്കേതിക പരിശോധനകള്‍ക്ക് ശേഷം ഹോങ്കോങ് യാത്ര പുനരാരംഭിക്കും. ഇന്ന് വൈകുന്നേരത്തോടെയാണ് വിമാനം ഹോങ്കോങ്ങിലേക്കുള്ള യാത്ര തുടരുകയെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
Content Highlights: Emirates SkyCargo flight EK9774 operating from Dubai’s Al Maktoum International Airport to Hong Kong was diverted to Muscat due to a technical issue. Emirates confirmed all crew members are safe and landed without incident. The flight is scheduled to resume its journey to Hong Kong later this evening following technical checks.

