Connect with us

Kerala

500 മെഗാവാട്ട് അധിക വൈദ്യുതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരളം

സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് നിലവില്‍ ലഭിക്കുന്ന 150 മെഗാവാട്ട് വൈദ്യുതി വിഹിതം 2027 മെയ് വരെ നീട്ടണമെന്നും ആവശ്യം

Published

|

Last Updated

ന്യൂഡല്‍ഹി | 500 മെഗാവാട്ട് അധിക വൈദ്യുതി അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരളം. സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് നിലവില്‍ ലഭിക്കുന്ന 150 മെഗാവാട്ട് വൈദ്യുതി വിഹിതം 2027 മെയ് വരെ നീട്ടണമെന്നും കേരളം ആവശ്യപ്പെട്ടു. ബാറ്ററി എനര്‍ജി സ്റ്റോറേജ് പദ്ധതികള്‍ നടപ്പാക്കുന്നതിനായി 360 കോടി രൂപയുടെ കേന്ദ്രസഹായവും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹിയില്‍ നടന്ന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി സണ്ണി ജോസഫ് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിച്ചത്. സംസ്ഥാനത്തെ 33,115 അങ്കണവാടികളെ ഊര്‍ജക്ഷമമാക്കുന്നതിനുള്ള ‘അങ്കണ്‍ ജ്യോതി’ പദ്ധതിക്ക് 1,024 കോടി രൂപയുടെ സഹായം അനുവദിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പാക്കണമെന്ന ആവശ്യവും കേരളം വ്യക്തമാക്കി. കെ എസ് ഇ ബിയെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിബന്ധന പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Content Highlights: At the power ministers meeting in Delhi, Kerala Electricity Minister Sunny Joseph requested at least 500 MW of additional power and extension of the 150 MW share until May 2027. Kerala also sought Rs 360 crore for battery energy storage projects and Rs 1,024 crore for the Angan Jyothi scheme covering 33,115 anganwadis. The state urged the Centre to drop the condition requiring KSEB to list on the stock market.

 

Latest