Connect with us

Kerala

ഇന്ത്യയെ കടക്കെണിയിലാക്കിയ മോദി കേരളം കടക്കെണിയിലെന്ന് ആരോപിക്കുന്നു: ഡി രാജ

മോദി- അംബാനി -അദാനി തുടങ്ങിയവരുടെ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റി

Published

|

Last Updated

തൊടുപുഴ |  പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഒന്നിച്ച് എല്‍ഡിഎഫിനെ എതിര്‍ക്കുകയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ഇന്ത്യയെ കടക്കെണിയിലാക്കിയതും രൂപയുടെ മൂല്യം ഇല്ലാതാക്കിയതും മോദിയാണെന്നും ഡി രാജ ആരോപിച്ചു

ഇന്ത്യയെ കടക്കെണിയിലാക്കിയ മോദി ഇവിടെ വന്ന് കേരളം കടക്കെണിയിലാണെന്ന് ആരോപിക്കുകയാണ്. ഭരണഘടന മതേതര ജനാധിപത്യ രാഷ്ട്രം ആണെന്ന് പറയുമ്പോഴും ബിജെപി ഇന്ത്യയെ മതേതര രാഷ്ട്രമായി കാണുന്നില്ല. മോദി- അംബാനി -അദാനി തുടങ്ങിയവരുടെ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റി. 10 വര്‍ഷമായി പിണറായി ഭരിക്കുന്നു. ഈ സമയത്ത് ഏത് കാര്യത്തിലാണ് കേരളം പിന്നിലായതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ചോദിച്ചു.

 

---- facebook comment plugin here -----

Latest