Connect with us

Ongoing News

അഞ്ച് ബാലിസ്റ്റിക് മിസൈലുകളും 35 ഡ്രോണുകളും തകര്‍ത്തതായി യുഎഇ; ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് ഇന്ത്യാക്കാരന് പരുക്ക്

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, യുദ്ധം ആരംഭിച്ചത് മുതല്‍ യുഎഇയില്‍ ഇതുവരെ 12 പേര്‍ കൊല്ലപ്പെടുകയും 190 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്

Published

|

Last Updated

ദുബൈ |  ഇറാനില്‍ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പ്രതിരോധിച്ചതായി യു എ ഇ വ്യോമ പ്രതിരോധ സേന. ഇന്ന് ഇറാനില്‍ നിന്ന് തൊടുത്തുവിട്ട അഞ്ച് ബാലിസ്റ്റിക് മിസൈലുകളും 35 ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച് തകര്‍ത്തുവെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, യുദ്ധം ആരംഭിച്ചത് മുതല്‍ യുഎഇയില്‍ ഇതുവരെ 12 പേര്‍ കൊല്ലപ്പെടുകയും 190 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അതേ സമയം ഇന്ന് ഉമ്മുല്‍ ഖുവൈനില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് ഇന്ത്യക്കാരന് പരിക്കേറ്റു.
ഉമ്മുല്‍ ഖുവൈനിലെ ഉമ്മുല്‍ തൗബ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള ഒരു സ്ഥാപനത്തിന് സമീപം, വെടിവെച്ചിട്ട ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണാണ് പ്രവാസി ഇന്ത്യക്കാരന് പരുക്കേറ്റത്.

ഡ്രോണ്‍ ആക്രമണമുണ്ടായ ഉടന്‍ തന്നെ എമിറേറ്റിലെ അധികൃതര്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ചതായും യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണിനെ വിജയകരമായി തകര്‍ത്തതായും ഉമ്മുല്‍ ഖുവൈന്‍ മീഡിയ ഓഫീസ് സ്ഥിരീകരിച്ചു.

ഫെബ്രുവരി 28ന് ഇറാനെതിരെ അമേരിക്കയും ഇസ്‌റാഈലും യുദ്ധം ആരംഭിച്ചതിന് ശേഷം യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പരിക്കേറ്റവരുടെ എണ്ണം ഈ സംഭവത്തോടെ കുറഞ്ഞത് 189 ആയി ഉയര്‍ന്നു.

 

Latest