National
ഡല്‍ഹി മേയറുടെ ഓഫീസിന് നേരെ ബോംബ് ഭീഷണി
പ്രാഥമിക വിവരം അനുസരിച്ച്, മേയറുടെ ഔദ്യോഗിക ഇ-മെയില്‍ ഐഡിയിലേയ്ക്കാണ് സന്ദേശം അയച്ചത്.
ന്യൂഡല്‍ഹി| ഡല്‍ഹി മേയര്‍ രാജാ ഇഖ്ബാല്‍ സിംഗിന്റെ ഓഫീസിലേക്ക് ഇ-മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചു.’ഖലിസ്ഥാന്‍ നാഷണല്‍ ആര്‍മി’ എന്ന് ഗ്രൂപ്പിന്റെ പേരിലാണ് ഇ-മെയില്‍ വന്നിരിക്കുന്നത്. സന്ദേശം ലഭിച്ച ഉടന്‍ തന്നെ സുരക്ഷാ ഏജന്‍സികളെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് മേയറുടെ ഓഫീസിന് ചുറ്റും സുരക്ഷ ശക്തമാക്കുകയും വിശദമായ പരിശോധനകള്‍ നടത്തിവരികയുമാണെന്ന് പോലീസ് പറഞ്ഞു.
പ്രാഥമിക വിവരം അനുസരിച്ച്, മേയറുടെ ഔദ്യോഗിക ഇ-മെയില്‍ ഐഡിയിലേയ്ക്കാണ് സന്ദേശം അയച്ചത്. ഉച്ചയ്ക്ക് 2.11 ഓടെ ഓഫീസ് കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നായിരുന്നു സന്ദേശം.സൈബര്‍ വിഭാഗം ഇ-മെയിലിന്റെ ഉറവിടം പരിശോധിച്ചുവരികയാണെന്നും അയച്ചയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.



