Kerala
ഇടുക്കി കരിമ്പനയില്‍ തെരുവുനായ ആക്രമണം; നാല് പേര്‍ക്ക് കടിയേറ്റു
വയോധികരാണ് കടിയേറ്റവരെല്ലാം

ഇടുക്കി | ഇടുക്കി കരിമ്പനയില്‍ തെരുവുനായ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. കരിമ്പന റോഡില്‍ വൈകിട്ട് നാലോടെയാണ് സംഭവം. തടിയമ്പാട്, പ്രേതക്കുടി പ്രദേശവാസികളായ വയോധികരാണ് കടിയേറ്റവരെല്ലാം. ഇവരെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
മൂന്ന് പേരുടെ കൈക്കും ഒരാള്‍ക്ക് കണ്ണിന് താഴെയുമാണ് കടിയേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പ്രദേശത്ത് നായ ആക്രമണം രൂക്ഷമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
---- facebook comment plugin here -----