Kerala
പാലക്കാട്ട് എട്ട് വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നാല് നായകള്‍ ഒരുമിച്ചെത്തി ആക്രമിക്കുകയായിരുന്നു

പാലക്കാട് | പാലക്കാട് കല്‍മണ്ഡപത്ത് എട്ടുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. പ്രതിഭാ നഗര്‍ സ്വദേശി മുഹമ്മദ് ഷിയാസിനാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ നാല് നായകള്‍ ഒരുമിച്ചെത്തി ആക്രമിക്കുകയായിരുന്നു. സെന്‍ സെബാസ്റ്റ്യന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആക്രമണത്തിനിരയായ മുഹമ്മദ് ഷിയാസ്. കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പ് നല്‍കി.
സംസ്ഥാനത്ത് പേവിഷബാധ ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ രംഗത്തെത്തിയത് ആശങ്കയുളവാക്കുകയാണ്. തെരുവുനായ്ക്കളുടെ എണ്ണം കുറക്കണമെന്നാണ് വെറ്ററിനറി അസോസിയേഷന്റെ ആവശ്യം.
---- facebook comment plugin here -----