Connect with us

Editorial

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; സെന്‍സെക്സ് 400 പോയിന്റ് ഉയര്‍ന്നു

നിഫ്റ്റി 18,000 ത്തിലേക്കും കടന്നു.

Published

|

Last Updated

മുംബൈ| ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 400 പോയിന്റ് ഉയര്‍ന്ന് 60,500ലും നിഫ്റ്റി 18,000 ത്തിലേക്കും കടന്നു. നിലവില്‍ ബിഎസ്ഇ സെന്‍സെക്സ് 280.06 പോയിന്റ് ഉയര്‍ന്ന് 60,373.03 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. എന്‍എസ്ഇ നിഫ്റ്റി 44.90 പോയിന്റ് ഉയര്‍ന്ന് 17,939.75 ലെത്തി.

എച്ച്യുഎല്‍, എച്ച്സിഎല്‍ ടെക്, എല്‍ ആന്‍ഡ് ടി റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക് എം, എന്‍ടിപിസി എന്നിവ 0.3 ശതമാനത്തിനും 2 ശതമാനത്തിനും ഇടയില്‍ നേട്ടമുണ്ടാക്കി. അതേസമയം, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടൈറ്റന്‍, എം ആന്‍ഡ് എം, സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക് എന്നിവ 0.85 ശതമാനം വരെ ഇടിഞ്ഞു.

 

Latest