Business
ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍
സെന്‍സെക്സ് 73,000വും നിഫ്റ്റി 22,000വും പിന്നിട്ടു.
		
      																					
              
              
            മുംബൈ| തിങ്കളാഴ്ച വ്യാപാരം പുനരാരംഭിച്ചതോടെ ഓഹരി വിപണിയില്‍ റെക്കോഡ് കുതിപ്പ്. സെന്‍സെക്സ് 73,000വും നിഫ്റ്റി 22,000വും പിന്നിട്ടു. സെന്‍സെക്സ് 656 പോയന്റ് ഉയര്‍ന്ന് 73,225ലും നിഫ്റ്റി 167 പോയന്റ് നേട്ടത്തില്‍ 22,071ലുമാണ് വ്യാപാരം നടന്നത്.
ഐടി ഓഹരികളില്‍ വിപ്രോ, എച്ച്സിഎല്‍ ടെക് എന്നീ കമ്പനികള്‍ മികച്ച നേട്ടമുണ്ടാക്കി. സെന്‍സെക്സ് ഓഹരികളില്‍ വിപ്രോ മികച്ച നേട്ടമുണ്ടാക്കി. ഓഹരി വില 10 ശതമാനം വര്‍ധിച്ചു. ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക് എന്നിവ 2-5 ശതമാനം നേട്ടമുണ്ടാക്കി.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
