Connect with us

Kerala

ശിരുവാണി അണക്കെട്ടില്‍ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കാന്‍ നടപടിയുണ്ടാകും: മുഖ്യമന്ത്രി

അണക്കെട്ടില്‍ നിന്നുള്ള ജലം ജൂണ്‍ 19 ന് 45 എം എല്‍ ഡി യില്‍ നിന്ന് 75 എം എല്‍ ഡി ആയും ജൂണ്‍ 20ന് 103 എം എല്‍ ഡി ആയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഡാമിന്റെ രൂപകല്‍പ്പന പ്രകാരം സാധ്യമായ ഡിസ്ചാര്‍ജ് അളവ് പരമാവധി 103 എം എല്‍ ഡിയാണ്.

Published

|

Last Updated

തിരുവനന്തപുരം | ശിരുവാണി അണക്കെട്ടില്‍ നിന്ന് തമിഴ്നാടിന് പരമാവധി ജലം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അണക്കെട്ടില്‍ നിന്നുള്ള ജലം ജൂണ്‍ 19 ന് 45 എം എല്‍ ഡി യില്‍ നിന്ന് 75 എം എല്‍ ഡി ആയും ജൂണ്‍ 20ന് 103 എം എല്‍ ഡി ആയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഡാമിന്റെ രൂപകല്‍പ്പന പ്രകാരം സാധ്യമായ ഡിസ്ചാര്‍ജ് അളവ് പരമാവധി 103 എം എല്‍ ഡിയാണ്. എത്രയും വേഗം ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്ത് സമവായത്തിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോയമ്പത്തൂര്‍ കോര്‍പറേഷന്‍ പരിധിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ കുടിവെള്ളത്തിന് പ്രധാനമായും ആശ്രയിക്കുന്ന അണക്കെട്ടാണ് ശിരുവാണി. ഇത് കണക്കിലെടുത്ത് അണക്കെട്ടിന്റെ സംഭരണ ശേഷിയുടെ പരമാവധി ജലം സംഭരിച്ച് തമിഴ്‌നാടിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Latest