Connect with us

Kerala

തണ്ടപ്പേര്‍ ലഭിക്കാത്തതിന്റെ മനോവിഷമം; അട്ടപ്പാടിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി

ബേങ്കിലെ ലോണ്‍ ജപ്തി നടപടിയായതിനാല്‍ ഭൂമി വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും തണ്ടപ്പേര്‍ കിട്ടാത്തതിനാല്‍ വില്‍ക്കാന്‍ സാധിച്ചിരുന്നില്ല.

Published

|

Last Updated

പാലക്കാട്|അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ കര്‍ഷകന്‍ ജീവനൊടുക്കി. പുലിയറ സ്വദേശി ഗോപാലകൃഷ്ണനാണ് ജീവനൊടുക്കിയത്. താന്‍ വിഷം കഴിച്ചുവെന്ന് അട്ടപ്പാടിയിലുള്ള സഹോദരനോട് ഗോപാലകൃഷ്ണന്‍ ഫോണില്‍ വിളിച്ച് പറയുകയായിരുന്നു. തണ്ടപ്പേര്‍ ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു.

ഗോപാലകൃഷ്ണന്റെ കാലിലെ അസുഖത്തിനുള്ള ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബേങ്കിലെ ലോണ്‍ ജപ്തി നടപടിയായതിനാല്‍ ഭൂമി വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും തണ്ടപ്പേര്‍ കിട്ടാത്തതിനാല്‍ വില്‍ക്കാന്‍ സാധിച്ചിരുന്നില്ല. ഇതില്‍ ഗോപാലകൃഷ്ണന്‍ കടുത്ത വിഷമത്തിലായിരുന്നെന്ന് കുടുംബം ആരോപിച്ചു.

മൂപ്പില്‍ നായര്‍ കുടുംബത്തില്‍ നിന്നാണ് ഗോപാലകൃഷ്ണന്റെ കുടുംബം ഭൂമി വാങ്ങിയത്. അനധികൃത വില്‍പ്പനയെന്ന് കാട്ടി പരാതികള്‍ ഉയര്‍ന്നതോടെ, മൂപ്പില്‍ നായരുടെ കുടുംബം വില്‍പ്പന നടത്തിയ ഭൂമികളിലെ റവന്യൂ നടപടികള്‍ ജില്ലാ കളക്ടര്‍ തടഞ്ഞിരുന്നു. ഇതോടെയാണ് ഗോപാലകൃഷ്ണന് തണ്ടപ്പേര് ലഭിക്കാതായത്.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

 

Latest