Kerala
സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചാരണം; ഷാനി മോള്‍ ഉസ്മാന്റെ പരാതിയില്‍ കേസെടുത്തു
ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്.
ആലപ്പുഴ| സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തില്‍ കോണ്‍ഗ്രസ് നേതാവ് ഷാനി മോള്‍ ഉസ്മാന്റെ പരാതിയില്‍ കേസെടുത്തു പോലീസ്. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ഷാനി മോള്‍ ഉസ്മാന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോകുന്നുവെന്ന് പ്രചരിപ്പിച്ചുവെന്നാണ് പരാതി. ഷാനിമോള്‍ സിപിഎമ്മിലേക്ക് കൂറുമാറുമെന്ന പ്രചാരണം സിപിഎം സാമൂഹിക മാധ്യമ ഹാന്‍ഡിലുകള്‍ക്കിടയില്‍ വ്യാപകമായിരുന്നു.
മരണം വരെ താന്‍ കോണ്‍ഗ്രസ് അംഗമായി തുടരുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
---- facebook comment plugin here -----

