Kerala
സ്റ്റുഡന്റ് പോലീസ് യൂണിഫോം നല്‍കിയില്ല; പുല്‍പള്ളിയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം
സംഭവത്തില്‍ അയല്‍വാസിയായ രാജു ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു.
വയനാട്|വയനാട് പുല്‍പ്പള്ളിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തില്‍ പ്രിയദര്‍ശിനി ഉന്നതിയിലെ 14 കാരിക്ക് ഗുരുതരമായി പരുക്കേറ്റു. പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഭവത്തില്‍ അയല്‍വാസിയായ രാജു ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി കുട്ടിയുടെ സ്റ്റുഡന്റ് പോലീസ് യൂണിഫോം ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാത്തതില്‍ പ്രകോപിതനായാണ് ആക്രമണം നടത്തിയത്.
---- facebook comment plugin here -----

