Kerala
പുതിയ മദ്യനയം സംസ്ഥാന സര്‍ക്കാറിന്റെ ഉപകാരസ്മരണ; ടൂറിസത്തിന്റെ മറവില്‍ നടപ്പാക്കാന്‍ തന്ത്രം: ചെറിയാന്‍ ഫിലിപ്പ്
ബാര്‍ ഉടമകളില്‍ നിന്നുള്ള പണപ്പിരിവിന്റെ കാര്യത്തില്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസില്‍ പലപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്
 
		
      																					
              
              
            തിരുവനന്തപുരം | ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ മദ്യലോബി സിപിഎം നേതാക്കള്‍ക്ക് വന്‍ തുക നല്‍കിയതിനുള്ള ഉപകാരസ്മരണയാണ് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ മദ്യനയമെന്ന് ചെറിയാന്‍ ഫിലിപ്പ്.ടൂറിസത്തിന്റെ മറവില്‍ മദ്യനയം നടപ്പാക്കുകയെന്നതാണ് സിപിഎം തന്ത്രമെന്നും മദ്യനയ രൂപീകരണത്തിന് നിര്‍ദേശം നല്‍കാന്‍ യോഗം വിളിച്ചുകൂട്ടാന്‍ ടൂറിസം ഡയറക്ടറോട് ആവശ്യപ്പെട്ടത് മന്ത്രി തന്നെയാണെന്നും ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു
ബാര്‍ ഉടമകളില്‍ നിന്നുള്ള പണപ്പിരിവിന്റെ കാര്യത്തില്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസില്‍ പലപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്.പിരിച്ച പണത്തിന്റെ പേരിലാണ് ചിലര്‍ക്കെതിരേ നടപടിയെടുത്തത്. നവകേരള സദസിന്റെ പേരില്‍ ബാര്‍ ഉടമകളില്‍ നിന്നും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം നേതൃത്വം വന്‍തോതില്‍ പണം സമാഹരിച്ചിരുന്നുവെന്നും ചെറിയാന്‍ പിലിപ്പ് ആരോപിച്ചു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

