Connect with us

Kozhikode

എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിന് അരങ്ങുണര്‍ന്നു

വളര്‍ന്നു വരുന്ന യുവ തലമുറയിലാണ് നാളെയുടെ പ്രതീക്ഷയെന്നും അവരാണ് രാജ്യത്തിന്റെ ഭാവിയെന്നും തെലുങ്ക് സാഹിത്യകാരന്‍ ഡോ. കവി യാക്കൂബ്

Published

|

Last Updated

നരിക്കുനി |  വളര്‍ന്നു വരുന്ന യുവ തലമുറയിലാണ് നാളെയുടെ പ്രതീക്ഷയെന്നും അവരാണ് രാജ്യത്തിന്റെ ഭാവിയെന്നും തെലുങ്ക് സാഹിത്യകാരന്‍ ഡോ. കവി യാക്കൂബ് പറഞ്ഞു. എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമാണ് ഏറ്റവും വലിയ ആയുധം. അതോടൊപ്പം സര്‍ഗാത്മകത കൂടി ചേരുമ്പോഴാണ് വിദ്യാര്‍ഥികള്‍ മികവുറ്റവരാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതു തലമുറയെ വാര്‍ത്തെടുക്കാന്‍ എസ് എസ് എഫ് നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍ സാഹിത്യഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ ടി കെ അബ്ദുറഹ്മാന്‍ ബാഖവി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എം സ്വാബിര്‍ സഖാഫി, അബ്ദുല്‍ ഹമീദ് മടത്തില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില്‍ കുമാര്‍ ടി കെ സംസാരിച്ചു. ജി അബൂബക്കര്‍, കെ അബ്ദുന്നാസര്‍ ചെറുവാടി, ടി കെ ആലിക്കുട്ടി ഫൈസി, അബ്ദുര്‍റഹ്മാന്‍ ഹാജി പാലത്ത് സംബന്ധിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അല്‍ഫാസ് നാഗത്തുംപാടം സ്വാഗതവും ചെയര്‍മാന്‍ ആശിഖ് സഖാഫി നന്ദിയും പറഞ്ഞു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ നാളെ വൈകുന്നേരം സമാപിക്കും. സമാപന സംഗമത്തില്‍ സയ്യിദ് അലി ബാഫഖി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ. സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസന്‍, ടികെ അബ്ദുറഹ്മാന്‍ ബാഖവി, അഫ്സല്‍ കൊളാരി, സലീം അണ്ടോണ, അലവി സഖാഫി കായലം, പി വി അഹ്മദ് കബീര്‍, യുസുഫ് സഖാഫി കരുവന്‍പൊയില്‍, സി കെ റാഷിദ് ബുഖാരി സംബന്ധിക്കും.

 

---- facebook comment plugin here -----

Latest