Connect with us

National

എസ് എസ് എഫ് ലക്ഷദ്വീപ് ഗോൾഡൻ ഫിഫ്റ്റി സമ്മേളനം നാളെ അമിനി ദ്വീപിൽ

വിവിധ ദ്വീപുകളിൽ നിന്നെത്തിയ പ്രതിനിധികൾ സംഗമിക്കുന്ന സമ്മേളനം വൈകീട്ട് അഞ്ചിന് മുൻ എംപി ഡോ. പി പൂക്കുഞ്ഞിക്കോയ  ഉദ്ഘാടനം ചെയ്യും. 

Published

|

Last Updated

അമിനി  | എസ്  എസ് എഫ്  ലക്ഷദ്വീപ് ഗോൾഡൻ ഫിഫ്റ്റി സമ്മേളനം നാളെ വെള്ളിയാഴ്ച അമിനി ദ്വീപിൽ നടക്കും.  വിവിധ ദ്വീപുകളിൽ നിന്നെത്തിയ പ്രതിനിധികൾ സംഗമിക്കുന്ന സമ്മേളനം വൈകീട്ട് അഞ്ചിന് മുൻ എംപി ഡോ. പി പൂക്കുഞ്ഞിക്കോയ  ഉദ്ഘാടനം ചെയ്യും.

എസ്  എസ് എഫ്  നാഷണൽ സെക്രട്ടറി ശരീഫ് നിസാമി പരിപാടിയിൽ പ്രമേയ പ്രഭാഷണം നടത്തും. എസ് എസ് എഫ് കേരള മുൻ ഫിനാൻസ് സെക്രട്ടറി ജാബിർ സഖാഫി,  അമിനി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഇസ്മായിൽ മദനി, ഇസ്മായിൽ സഅദി ,കെ സി അബ്ദുൽ ഖാദർ സഖാഫി , മാലിക് അൽ ഹസനി, മുജീബ് റഹ്മാൻ സഖാഫി, പി പൂക്കുഞ്ഞി തുടങ്ങിയ പ്രാസ്ഥാനിക നേതാക്കൾ സംസാരിക്കും.

സയ്യിദ് ആറ്റക്കോയ തങ്ങൾ, അഹ്മദ് ശൈകോയ ബാഖവി, ഇല്യാസ് അഹ്സനി , അഹ്മദ് ഹാജി, ബി സൈതലി എന്നിവർ സംബന്ധിക്കും.

Latest