Connect with us

SSF Sahithyotsav 2021

എസ് എസ് എഫ് കാസര്‍കോട് ജില്ലാ കാമ്പസ് സാഹിത്യോത്സവ് സമാപിച്ചു

മാലിക് ദീനാര്‍ കോളേജ് ഓഫ് ഫാര്‍മസി ജേതാക്കള്‍

Published

|

Last Updated

കാസര്‍ഗോഡ് | മൂന്ന് ദിവസം നീണ്ടു നിന്ന ഇരുപത്തിയെട്ടാമത് എസ് എസ് എഫ് കാമ്പസ് സാഹിത്യോത്സവ് സമാപിച്ചു. ജില്ലയിലെ 25 കാമ്പസുകളില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ത്ഥി പ്രതിഭകള്‍ സാഹിത്യോത്സവിന്റെ ഭാഗമായി. 61 പൊയിന്റ് നേടി മാലിക് ദീനാര്‍ കോളേജ് ഓഫ് ഫാര്‍മസി സീതഗോളി ജേതാക്കളായി.

42,20 പൊയിന്റുകള്‍ നേടി ഗവണ്‍മെന്‍് കോളേജ് കാസര്‍ഗോഡ്, എല്‍ ബി എസ് കോളേജ് ഓഫ് എന്‍ജിനിയറിംഗ് പൊവ്വല്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സമാപന സംഗമം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പൂത്തപ്പലത്തിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു.

എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്ത് കോയ തങ്ങള്‍ കണ്ണവം പ്രാര്‍ത്ഥന നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജാഫര്‍ മുഖ്യപ്രഭാഷണം നടത്തി.

പള്ളംങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, അഹമദ് ബെണ്ടിച്ചാല്‍, നൂര്‍ മുഹമ്മദ് ഹാജി എന്നിവര്‍ ട്രോഫി വിതരണം ചെയ്തു. ഫാറൂഖ് പോസോട്ട് സ്വാഗതവും കരീം ജൗഹരി നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest