Connect with us

National

കോണ്‍ഗ്രസ്സ് വിടുന്നതായി പ്രഖ്യാപിച്ച് നവ്‌ജോത് കൗര്‍; പഞ്ചാബ് പാര്‍ട്ടി അധ്യക്ഷനെതിരെ രൂക്ഷ വിമര്‍ശനം

'സംഘടനയെ തകര്‍ക്കുന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അമരിന്ദര്‍ സിങ് രാജ വാറിങ്‌, ഭയങ്കരനും കഴിവുകെട്ടവനും അഴിമതിക്കാരനുമാണ്.'

Published

|

Last Updated

ചണ്ഡിഗഢ് | പഞ്ചാബിലെ കോണ്‍ഗ്രസ്സ് നേതാവ് നവ്‌ജോത് കൗര്‍ സിദ്ദു പാര്‍ട്ടി വിട്ടു. മുന്‍ എം എല്‍ എ കൂടിയായ കൗര്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ അമരിന്ദര്‍ സിങ് രാജ വാറിങിനെതിരെ ആഞ്ഞടിച്ചാണ് കൗര്‍ രാജി പ്രഖ്യാപനം നടത്തിയത്. സംഘടനയെ തകര്‍ക്കുന്ന അമരിന്ദര്‍, ഭയങ്കരനും കഴിവുകെട്ടവനും അഴിമതിക്കാരനുമാണെന്ന് കൗര്‍ ആരോപിച്ചു. കോണ്‍ഗ്രസ്സ് മുന്‍ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുമായ നവ്‌ജോത് സിങ് സിദ്ദുവിന്റെ ഭാര്യയാണ് നവ്‌ജോത് കൗര്‍.

‘മുഖ്യമന്ത്രി പദവിക്ക് 500 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്’ എന്ന പരാമര്‍ശത്തിനു പിന്നാലെ നവ്‌ജോത് കൗര്‍ സിദ്ദുവിനെ കോണ്‍ഗ്രസ്സ് കഴിഞ്ഞ മാസം പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ആം ആദ്മി പാര്‍ട്ടി (എ എ പി)യുമായുള്ള ധാരണയിലൂടെ വിലകുറഞ്ഞ നേട്ടങ്ങള്‍ക്കായി കോണ്‍ഗ്രസ്സിനെ വില്‍ക്കുകയാണ് അമരിന്ദര്‍ എന്ന് കൗര്‍ കുറ്റപ്പെടുത്തി. ‘ജയിലില്‍ പോകുന്നതില്‍ നിന്ന് മുഖ്യമന്ത്രിയുടെ പിന്തുണയോടെ രക്ഷപ്പെട്ട താങ്കള്‍ അദ്ദേഹത്തോടൊപ്പം നിന്ന് കോണ്‍ഗ്രസ്സിനെ തകര്‍ക്കുകയാണ്. എനിക്ക് നിങ്ങള്‍ സസ്‌പെന്‍ഷന്‍ ലെറ്റര്‍ തയ്യാറാക്കി. എന്നാല്‍, ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിങ് മജീതിയക്കൊപ്പം ചേര്‍ന്ന് എന്നെ ദ്രോഹിച്ചുകൊണ്ടേയിരിക്കുന്ന 12 മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളെ സംബന്ധിച്ച് നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്. നവ്‌ജോതിനെ തോല്‍പ്പിക്കാന്‍ അവര്‍ക്കെല്ലാം വലിയ സ്ഥാനങ്ങളും ബഹുമതികളും നല്‍കിയിരിക്കുകയാണ് നിങ്ങള്‍.’- എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നവ്‌ജോത് ആരോപിച്ചു.

---- facebook comment plugin here -----

Latest