National
ബോളിവുഡ് സിനിമാ സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിനുനേരെ വെടിവെപ്പ്; വെടിയുതിര്‍ത്തത് നാല് തവണ
മുംബൈ ജുഹുവിലെ വസതിക്കു നേരെയാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല.
മുംബൈ | ബോളിവുഡ് സിനിമാ സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിനുനേരെ വെടിവെപ്പ്. മുംബൈ ജുഹുവിലെ വസതിക്കു നേരെയാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല.
അക്രമികള്‍ നാല് തവണ വെടിയുതിര്‍ത്തതായി പോലീസ് അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് വീടിന് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. വീടും പരിസരവും പോലീസ് നിരീക്ഷണത്തിലാണ്.
വെടിവെപ്പിന് പിന്നില്‍ ആരാണെന്നും എന്താണെന്നുമെല്ലാം വിശദമായി അന്വേഷിച്ചു വരികയാണെന്നും അന്താരാഷ്ട്ര സംഘങ്ങളുമായുള്ള ബന്ധം ഉള്‍പ്പെടെ വിവിധ സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്നും മുംബൈ പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ക്രൈംബ്രാഞ്ചും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്.
---- facebook comment plugin here -----


