Kozhikode
കാലത്തോട് സംവദിച്ച ആശയമാണ് എസ് എസ് എഫ്: പേരോട്
'ഇസ്‌ലാമിന്റെ പാരമ്പര്യ ആശയങ്ങളും ആദര്‍ശങ്ങളും അഭിമാന ബോധത്തോടെ സ്വീകരിച്ച് കാലത്തോട് സംവദിക്കുകയായിരുന്നു എസ് എസ് എഫ്.'
കോഴിക്കോട് | ഇസ്‌ലാമിന്റെ പാരമ്പര്യ ആശയങ്ങളും ആദര്‍ശങ്ങളും അഭിമാന ബോധത്തോടെ സ്വീകരിച്ച് കാലത്തോട് സംവദിക്കുകയായിരുന്നു എസ് എസ് എഫ് എന്ന് സമസ്ത സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി. എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ ഭാഗമായി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മുന്‍കാല സാരഥികളുടെ സംഗമം ‘ഓര്‍മകള്‍’ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമകാലികതയോട് സംവദിക്കുകയും കാലോചിതമായി മാറുകയും ചെയ്യുക എന്നത് അനിവാര്യമാണ്. അപ്പോഴും അടിസ്ഥാന ആശയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന പരിപാടിയില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. 1973 ലെ രൂപവത്കൃത കാലം മുതല്‍ എസ് എസ് എഫിനെ നയിച്ച ഭാരവാഹികള്‍ പഴയ കാലത്തെ ഓര്‍മകളും ചലനങ്ങളും പങ്കുവെച്ചു.
വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സയ്യിദ് ത്വാഹ സഖാഫി, കെ എം എ റഹീം സാഹിബ്, എന്‍ അലി അബ്ദുല്ല, എ കെ സി മുഹമ്മദ് ഫൈസി, പി എ മുഹമ്മദ് ഫാറൂഖ് ബുഖാരി, പി കെ അബ്ദുറഹ്മാന്‍, ജി അബൂബക്കര്‍, ഫിര്‍ദൗസ് സുറൈജി സഖാഫി, സയ്യിദ് മുനീര്‍ അഹ്ദല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി ആര്‍ കുഞ്ഞുമുഹമ്മദ് സ്വാഗതവും ഡോ. എം എസ് മുഹമ്മദ് നന്ദിയും പറഞ്ഞു.