Malappuram
എസ് എസ് എഫ് ഇന്ത്യ വൺ ഡ്രോപ്പ് ക്യാമ്പയിൻ; പങ്കാളികളായി ഇർശാദിയ്യ
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ ഗ്രാമങ്ങളില്‍ സുന്നി സംഘടനകള്‍ ഉണ്ടാക്കിയ മുന്നേറ്റം മഹത്തരമാണെന്ന് അലവി സഖാഫി പറഞ്ഞു.

എസ് എസ് എഫ് ഇന്ത്യ വൺ ഡ്രോപ്പ് ക്യാമ്പയിൻ്റെ ഭാഗമായി കൊളത്തൂർ ഇർശാദിയ്യ സമാഹരിച്ച തുക അലവി സഖാഫി കൊളത്തൂർ ഭാരവാഹികൾക്ക് കൈമാറുന്നു.
കൊളത്തൂർ | ‘ഗൈഡിംഗ് ലൈവ്സ്, ഗ്രോയിംഗ് നാഷന്‍’ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് ഇന്ത്യ ദേശീയ വ്യാപകമായി സംഘടിപ്പിച്ച ഫ്യൂച്ചര്‍ ക്യാമ്പയിനില്‍ കൊളത്തൂർ ഇർശാദിയ്യ പങ്കാളികളായി. സമസ്ത കേന്ദ്ര മുശാവറ അംഗവും ഇർശാദിയ്യ കാര്യദർശിയുമായ അലവി സഖാഫി, കൊളത്തൂർ എസ് എസ് എഫ് ദേശിയ ഫിനാൻസ് സെക്രട്ടറി മുഹമ്മദ് ശരീഫ് നിസാമി, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ടി അബൂബക്കർ എന്നിവർക്ക് അരലക്ഷം രൂപയുടെ ചെക്ക് കൈമാറി. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ ഗ്രാമങ്ങളില്‍ സുന്നി സംഘടനകള്‍ ഉണ്ടാക്കിയ മുന്നേറ്റം മഹത്തരമാണെന്ന് അലവി സഖാഫി പറഞ്ഞു. ഇർശാദിയ്യ ഇംഗ്ലീഷ് സ്കൂൾ വാല്യു എജ്യുക്കേഷൻ ഹെഡ് കെ ടി അസ്കർ അലി സഖാഫി ക്യാമ്പസിലെ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും വിദ്യാർഥികളും ജീവനക്കാരും പദ്ധതിയുടെ ഭാഗമായി. തുക കൈമാറ്റ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശാഹുൽ ഹമീദ് അസ്ഹരി അധ്യക്ഷത വഹിച്ചു. മാനേജർ എൻ ബശീർ, കെ ടി അസ്കർ അലി സഖാഫി, സയ്യിദ് മുബശ്ശിർ ഫാളിലി, സാബിത്ത് സഖാഫി, അക്ബർ ശരീഫ് സഖാഫി, ഹാശിർ മഹ്ളരി, അബ്ദുൽ ജവാദ് സിദ്ദീഖി, വി പി നിസാർ അസ്ലമി സംസാരിച്ചു.