Connect with us

Bahrain

എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി; ബഹ്‌റൈന്‍ ഐക്യദാര്‍ഢ്യ സമ്മേളനം പ്രൗഢമായി

ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് കെ സി സൈനുദ്ധീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ അബൂബക്കര്‍ ലത്വീഫി കൊടുവള്ളി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മനാമ | ‘നമ്മള്‍ ഇന്ത്യന്‍ ജനത’ എന്ന പ്രമേയത്തില്‍ നവംബര്‍ 24 മുതല്‍ 26 വരെ മുംബെയില്‍ നടക്കുന്ന എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി ദേശീയ സമ്മേളനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബഹ്‌റൈനില്‍ ഐ സി എഫ്, കെ സി എഫ്, ആര്‍ എസ് സി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമ്മേളനം പ്രൗഢമായി.

ഒരു വര്‍ഷം നീണ്ടുനിന്ന ഗോള്‍ഡന്‍ ഫിഫ്റ്റി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന എസ് എസ് എഫ് ദേശീയ സമ്മേളനത്തില്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സംബന്ധിക്കും. സമ്മേളന സന്ദേശവുമായി കശ്മീരില്‍ നിന്ന് ആരംഭിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം നടത്തിയ സംവിധാന്‍ യാത്രക്ക് ശേഷം വിവിധ സംസ്ഥാന സമ്മേളനങ്ങളും ഇതിനകം പൂര്‍ത്തിയായി.

മനാമ കെ എം സി സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബഹ്‌റൈന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് കെ സി സൈനുദ്ധീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ അബൂബക്കര്‍ ലത്വീഫി കൊടുവള്ളി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ഇന്ത്യ പ്രതിനിധിയും കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റുമായ ഹാഫിള് സുഫിയാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി.

എസ് വൈ എസ് കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, ആര്‍ എസ് സി ചെയര്‍മാന്‍ മുഹമ്മദ് മുനീര്‍ സഖാഫി ചേകനൂര്‍, കെ സി എഫ് പ്രസിഡന്റ് ജമാല്‍ വിട്ടല്‍, അബ്ദുറഹീം സഖാഫി വരവൂര്‍, ഹാരിസ് സാമ്പ്യ പ്രസംഗിച്ചു.

കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി അഫ്‌സല്‍ മാസ്റ്റര്‍ കൊളാരി, അഡ്വ. എം സി അബ്ദുല്‍ കരീം ഹാജി, അബ്ദുല്‍ ഹക്കീം സഖാഫി കിനാലൂര്‍, സയ്യിദ് ഫസല്‍ തങ്ങള്‍, വി പി കെ അബൂബക്കര്‍ ഹാജി, വി പി കെ മുഹമ്മദ്, ഫൈസല്‍ ചെറുവണ്ണൂര്‍, അബ്ദുല്ല രണ്ടത്താണി, അഡ്വ. ഷബീര്‍ അലി, ജാഫര്‍ ശരീഫ്, സഫ്വാന്‍ സഖാഫി, മുഹമ്മദ് സഖാഫി ഇരിട്ടി, പി ടി അബ്ദുറഹ്മാന്‍, അബ്ദു സലീം കൂത്തുപറമ്പ് സംബന്ധിച്ചു. അശ്‌റഫ് മങ്കര സ്വാഗതവും കലന്തര്‍ ശരീഫ് നന്ദിയും പറഞ്ഞു.