Malappuram
വെറിപ്പിനെതിരെ സ്‌നഹം പടര്‍ത്തുക; നബി സ്‌നേഹ റാലി പ്രൗഢമായി
വൈകുന്നേരം നാലിന് നിലമ്പൂരില്‍ നിന്നാരംഭിച്ച നബി സ്‌നഹ റാലി ചന്തക്കുന്നില്‍ സമാപിച്ചു

നിലമ്പൂര്‍ | വെറുപ്പം വിദ്വേഷവും ഉല്‍പാദിപ്പിച്ച് സമൂഹത്തില്‍ വിഷം കലര്‍ത്തുന്നവര്‍ക്കെതിരെ സ്‌നേഹം കൊണ്ട് പ്രതിരോധം തീര്‍ക്കണമെന്ന സന്ദേശമുയര്‍ത്തി കേരള മുസ്ലിം ജമാഅത്തും മജ്മഅ് അക്കാദമിയും ചേര്‍ന്ന് നടത്തിയ നബി സ്‌നഹ റാലി പ്രൗഢമായി. മനുഷ്യരെ തമ്മില്‍ ചേര്‍ത്തുനിര്‍ത്തുന്ന പാരസ്പര്യത്തിന്റേയും കരുതലിന്റേയും മനോഹരമായ മൂല്യങ്ങള്‍ കൈമാറിയ പ്രവാചകരുടെ ദര്‍ശനങ്ങളും മാതൃകകളും പുതിയകാലത്ത് ഏറെ പ്രസ്‌കതമാണ്. ചുറ്റുപാടുകളോടും സഹജീവികളോടും മനുഷ്യനെന്ന നിലയില്‍ നമുക്ക് ബാധ്യതകള്‍ ഉണ്ടെന്നും അതാതു സമയങ്ങളില്‍ അത് പാലിക്കുമ്പോഴാണ് ശുഭകരമായ സുസ്ഥിര സമൂഹം സാധ്യമാവുകയുള്ളൂ. സമൂഹത്തില്‍ വേദനിക്കുകയും പ്രയാസങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നവരെ പരിഗണിക്കാനും ചേര്‍ത്തു നിര്‍ത്താനും പ്രവാചകര്‍ കാണിച്ച ഉത്സാഹവും ഇടപെടലും കൂടുതല്‍ ചര്‍ച്ചചെയ്യുകയും മാതൃകയാക്കുകയും വേണം.
വൈകുന്നേരം നാലിന് നിലമ്പൂരില്‍ നിന്നാരംഭിച്ച നബി സ്‌നഹ റാലി ചന്തക്കുന്നില്‍ സമാപിച്ചു. ബാപ്പു തങ്ങള്‍ മമ്പാട്, സീഫോര്‍ത് അബ്ദുറഹ്മാന്‍ ദാരിമി, പത്തപ്പിരിയം അബ്ദുറഷീദ് സഖാഫി, കെ. പി ജമാല്‍ മാഷ്, അലവിക്കുട്ടി ഫൈസി, പി. എച് അബ്ദുറഹ്മാന്‍ ദാരിമി, സുലൈമാന്‍ ദാരിമി, കൊമ്പന്‍ മുഹമ്മദ് ഹാജി, ശരീഫ് സഅദി, കോമു മൗലവി, അക്ബര്‍ ഫൈസി, സഫ്വാന്‍ അസ്ഹരി, അസഹര്‍ ബുഖാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മജ്മഅ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ പ്ലോട്ടുകള്‍ റാലിയെ മനോഹരമാക്കി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി സമാപന പ്രഭാഷണം നടത്തി.