Connect with us

Kozhikode

മിഹ്റാസ് ആശുപത്രിയില്‍ പ്രത്യേക ഓര്‍ത്തോ, തെറാപ്പി ക്യാമ്പ് ആരംഭിച്ചു

ഓര്‍ത്തോപീഡിക് ആന്‍ഡ് പെയിന്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടേഷനും തെറാപ്പി ക്യാമ്പുമാണ് നടക്കുന്നത്

Published

|

Last Updated

നോളജ് സിറ്റി| മര്‍കസ് നോളജ് സിറ്റിയിലെ മിഹ്‌റാസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഓര്‍ത്തോപീഡിക് ആന്‍ഡ് പെയിന്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടേഷനും തെറാപ്പി ക്യാമ്പും ആരംഭിച്ചു. ഓര്‍ത്തോ, പെയിന്‍ മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചതിന്റെ ഭാഗമായാണ് ക്യാമ്പ് നടത്തുന്നത്. സന്ധി വേദന, നടുവേദന, പോസ്ചറല്‍ തിരുത്തല്‍, പാര്‍ക്കിന്‍സോണിസം, സ്ട്രോക്ക്, ന്യൂറോ റിഹാബിലിറ്റേഷന്‍, ജോയിന്റ് അലൈന്‍മെന്റ് വിലയിരുത്തല്‍ തുടങ്ങിയവയാണ് ക്യാമ്പില്‍ നടക്കുന്നത്.

ഇന്ന് (ജനുവരി 22) മുതല്‍ ബുധനാഴ്ച വരെ ഉച്ചക്ക് ശേഷം 2.30 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ക്യാമ്പ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് ക്യാമ്പ് ദിവസങ്ങളില്‍ കോംപ്ലിമെന്ററി ചെക്കപ്പും തെറാപ്പിയും തുടര്‍ ചികിത്സയ്ക്ക് ഇളവുകളും ലഭിക്കും. ഓര്‍ത്തോപീഡിക്‌സ്, പെയിന്‍ മാനേജ്‌മെന്റ് എന്നീ മേഖലകളിലെ വിദഗ്ധ ഡോക്ടര്‍മാരും തെറാപ്പിസ്റ്റുകളും ക്യാമ്പിന് നേതൃത്വം നല്‍കുന്നുണ്ട്. ബുക്കിംഗിനും അന്വേഷണങ്ങള്‍ക്കും +91 87146 00601, 04952238831 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

 

 

 

---- facebook comment plugin here -----

Latest