pandalam mdma case
പന്തളം എം ഡി എം എ കേസ്: കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം ബെംഗളൂരുവില്‍
മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി അഞ്ച് പേർ അറസ്റ്റിലായത്.

പത്തനംതിട്ട | പന്തളത്ത് എം ഡി എം എ പിടിച്ചെടുത്ത കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം ബെംഗളൂരുവിലെത്തി. പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളുമായി ബെംഗളൂരുവിലെത്തിയത്. വ്യാഴാഴ്ച വരെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയത്.
പന്തളം എസ് ഐ നജീബ്, സി പി ഓ ശരത്, നാദിര്‍ഷാ, അരുണ്‍, രഘു, ഡാന്‍സാഫ് എസ് ഐ അജി സാമൂവല്‍, സി പി ഓ സുജിത് എന്നിവരാണ് പോലീസ് സംഘത്തിലുള്ളത്. മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി അഞ്ച് പേർ അറസ്റ്റിലായത്.
അടൂര്‍ പറക്കോട് ഗോകുലം വീട്ടില്‍ രാഹുല്‍ ആര്‍ (29), കൊല്ലം കുന്നിക്കോട് അസ്മിന മൻസില്‍ ശാഹിന (23), അടൂര്‍ പള്ളിക്കല്‍ പെരിങ്ങനാട് ജലജവിലാസം വീട്ടില്‍ ആര്യന്‍ പി (21), പന്തളം കുടശനാട് പ്രസന്നഭവനം വീട്ടില്‍ വിധു കൃഷ്ണന്‍ (20), കൊടുമണ്‍ കൊച്ചുതണ്ടില്‍ സജിന്‍ (20) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.