vakkom purushothaman
സ്പീക്കര്‍മാര്‍ക്ക് എന്നും വഴികാട്ടിയായിരുന്നു വക്കമെന്ന് സ്പീക്കർ എ എൻ ഷംസീർ
ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സ്പീക്കര്‍ ആയിരുന്ന വ്യക്തിയായിരുന്ന അദ്ദേഹത്തില്‍ നിന്നും ഒട്ടേറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു.

തിരുവനന്തപുരം | മുൻ സ്പീക്കർ വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുശോചിച്ചു. നിയമസഭാ സ്പീക്കര്‍മാര്‍ക്ക് എന്നും ഒരു വഴികാട്ടിയായിരുന്നു അദ്ദേഹമെന്ന് സ്പീക്കർ അനുശോചന കുറിപ്പിൽ പറഞ്ഞു.
നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത്, തിരുവനന്തപുരം കുമാരപുരത്തുള്ള വസതിയില്‍ എത്തി അദ്ദേഹത്തെ കാണുകയും കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സ്പീക്കര്‍ ആയിരുന്ന വ്യക്തിയായിരുന്ന അദ്ദേഹത്തില്‍ നിന്നും ഒട്ടേറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു. നിയമസഭാ സ്പീക്കര്‍ ആയിരുന്നപ്പോഴും ഗവര്‍ണര്‍ ആയിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴുമുള്ള തന്റെ ജീവിതാനുഭവങ്ങള്‍ ഏറെനേരം അദ്ദേഹം എന്നോട് പങ്കുവെച്ചിരുന്നു.