Connect with us

Kerala

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; രാഹുല്‍ഗാന്ധി കോഴിക്കോട് യാത്ര റദ്ദാക്കി

പകരം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണപരിപാടിയില്‍ പങ്കെടുക്കും.

Published

|

Last Updated

കോഴിക്കോട്|നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് എത്തില്ല. രാഹുല്‍ ഗാന്ധിയുടെ യാത്ര റദ്ദാക്കി. മാതാവ് സോണിയാഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി കോഴിക്കോട് യാത്ര റദ്ദാക്കിയത്. പകരം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണപരിപാടിയില്‍ പങ്കെടുക്കും.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സോണിയയെ ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പ്രിയങ്കയും രാഹുലും സോണിയക്കൊപ്പമുണ്ട്. രാഹുല്‍ഗാന്ധി ഇന്ന് വൈകിട്ട് നാലരയ്ക്ക് കോഴിക്കോട് ബീച്ചിലെ പ്രചാരണ പരിപാടിയില്‍ സംബന്ധിക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരുന്നത്.

 

 

Latest