Connect with us

Kerala

കവടിയാറിലെ വാഹനാപകടം; ഭാര്യക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു

കൊടുവായൂര്‍ പിട്ടുപ്പീടിക കുരുടന്‍കുളമ്പില്‍ നിജാമുദ്ദീന്റെ മകന്‍ ആഷിക് (29) ആണ് മരിച്ചത്. ഭാര്യ നൗഷിജ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.

Published

|

Last Updated

ചിറ്റൂര്‍ | തിരുവനന്തപുരം കവടിയാറിലുണ്ടായ വാഹനാപകടത്തില്‍ ഭാര്യക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു. കൊടുവായൂര്‍ പിട്ടുപ്പീടിക കുരുടന്‍കുളമ്പില്‍ നിജാമുദ്ദീന്റെ മകന്‍ ആഷിക് (29) ആണ് മരിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ഭാര്യ നൗഷിജ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.

മേയ് എട്ടിനായിരുന്നു അപടകടം. നടപ്പാതയിലൂടെ നടന്നുപോകുന്നതിനിടെ അമിത വേഗത്തിലെത്തിയ കാര്‍ ഇരുവരെയും ഇടിക്കുകയായിരുന്നു. മാര്‍ച്ചിലാണ് ആഷിക്കും പൊല്‍പുള്ളി വേര്‍കോലി കമ്പിളിച്ചുങ്കം സ്വദേശിനി നൗഷിജയുമായുള്ള വിവാഹം നടന്നത്. ആഷിക് വിദേശത്തേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇതിനു മുമ്പായുള്ള ഒരു യാത്രയുടെ ഭാഗമായാണ് മേയ് എട്ടിന് രാവിലെ ഇവര്‍ തിരുവനന്തപുരത്തെത്തിയത്. ഇവിടെയുള്ള ബന്ധുവിനൊപ്പം കവടിയാര്‍ കുറവന്‍കോണം റോഡിലൂടെ നടന്നുപോകുന്നതിനിടെ എതിര്‍വശത്തു നിന്നും അമിതവേഗത്തിലെത്തിയ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ആഷിക് ഉള്‍പ്പെടെ ആറുപേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റിരുന്നത്. ആഷിക്കിന്റെ ബന്ധു അസ്മയും (22) കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Latest